ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

ഉറങ്ങാതെ

ഉറങ്ങാതെ



മറന്നതിനുള്ള മറുപടി

പിഞ്ചുചെവികളിൽ ഈയം പോലെ തിളയ്ക്കുന്നുണ്ടാവണം

കുസൃതിക്കുള്ള ശിക്ഷണം

കുഞ്ഞുതുടകളിൽ തിണർത്ത് കിടപ്പുണ്ടാവണം

എന്നിട്ടുമെന്തിനാണ്

ഉറങ്ങാൻ നേരം

പുറകിലല്പനേരം പതുങ്ങി

ഒരു കുഞ്ഞുമ്മ കവിളിൽ പകർന്ന്

നീ മടിയിൽ കയറിയിരുന്നു കളഞ്ഞത് ?!



രാവേറെ വൈകിയിരിക്കുന്നു.

ഉറക്കത്തിൽ

മാലാഖമാരൊപ്പം ഊയലാടിയാവും

നീ പുഞ്ചിരിക്കുന്നത്.

പക്ഷെ

എനിക്ക്

ഉള്ളമുരുകിയൊലിച്ച്

വലിയൊരു കടൽ തൊണ്ടയിൽത്തടഞ്ഞ്

ഉമ്മകൾ പകർന്ന് ഉണർന്നു കിടന്നേ പറ്റൂ.

ഉറങ്ങുക, എന്റെ മാലാഖക്കുഞ്ഞേ,

ഉറങ്ങാതെ

കണ്ണീർതാരാട്ടു പാടിയിരിക്കാം ഞാൻ.

---------------------

കുറച്ചു കാലം മുമ്പ് വാ‍യിച്ച ഒരു പുസ്തകത്തിൽ കണ്ട കത്തിനോട് കടപ്പാട്. ( ഒരു വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട പുസ്തം മാത്രമാണെന്നേ ഓർമ്മയുള്ളു..ഡേവിഡ് കാർനഗി എന്നാണു എഴുത്തുകാരന്റെ പേരെന്നു തോന്നുന്നു )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

വിഡ്ഡ്യാരംഭം.

വിഡ്ഡ്യാരംഭം.

ഓം.

ഹരിശ്രീഗണപതയെ നമഃ

അവിഘ്നമസ്തു.

“ഭാഷാപിതാവിന്റെ പവിത്രഭൂമിയിൽ

മകന് ഹരിശ്രീ കുറിയ്ക്കാൻ കഴിഞ്ഞത്

മഹാപുണ്യം”

നീട്ടിപ്പിടിച്ച കുഴലിനു മുൻപിൽ

പിതാവ് നിരുദ്ധകണ്ഠനായി.

ചക്രങ്ങൾ വീണ്ടുമുരുണ്ടു.

വലിയ മതിൽ‌ക്കെട്ടിന്റെ നാലകം

കുഞ്ഞിന്റെ നീട്ടിപ്പിടിച്ച നാക്ക്

പാതിരി കഠാര കൊണ്ട് വടിച്ചു.

വിരലുകൾ അമ്ലം കൊണ്ടു കഴുകി.

തോക്കിൻ‌മുന കൊണ്ട് നാക്കിൽ,

ഓട്സും ആൽമണ്ടും സ്ട്രോബറിയും

വിതറിയ തളികയിൽ

കുഞ്ഞുവിരൽ ബലമായമർത്തി,

കോറിയിട്ടു

A, B,C…………

“മലയാളം കൂപമണ്ഠൂകം.

ലോകഭാഷയല്ലോ ഭാവിജീവിതം”

സ്വയം നീട്ടിപ്പിടിച്ച കുഴലിനുമുമ്പിൽ

പിതാമഹാൻ വീണ്ടും നിരുദ്ധകണ്ഠനായി.

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

കണ്ണാടി കാണ്മോളവും

കണ്ണാടി കാണ്മോളവും


വ്രണങ്ങളിൽ പുഴുവരിക്കുന്ന ഭ്രാന്തൻ

ആദിവാസിക്കുടികളിലെ പട്ടിണിക്കോലങ്ങൾ

ആകാശമുയരെ നാലു മതിലുകൾക്കുള്ളിൽ

കൊച്ചു വീടിന്റെ സങ്കടം.

ഇതൊക്കെയായിരുന്നു വേണ്ടിയിരുന്നത്.

കണ്ട് കണ്ണ് നിറയണം.

ഹൃദയം വിതുമ്പണം

ലിങ്ക് കൊടുക്കണം

മനസ്സ് പൊള്ളിപ്പിടഞ്ഞ്

കവിത പിറക്കണം.

അയക്കാനെടുത്ത കാശ്

വേണ്ടതെല്ലാം ചെയ്തു

എന്ന ആത്മനിർവൃതിയിൽ

കീശയിലേക്കു തന്നെ മടങ്ങണം.

പക്ഷെ ഇത്തവണ

വൻ‌ചതിയായിപ്പോയി.

പ്രവാസികൾക്ക് മഴക്കാഴ്ച്ച

വീണവന് കൈത്താങ്ങ്

മാനവസ്നേഹഗാഥകൾ

ആർക്കു വേണം ?

ലിങ്കൊടിഞ്ഞു പോയി.

കവിത വറ്റിപ്പോയി.

---------------------------------------

പണ്ട് ഒരു കണ്ണാടിക്കഷണം( ഏഷ്യാനെറ്റ് ) കണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ക്രൂരത

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ലില്ലിക്കുട്ടി

ലില്ലിക്കുട്ടി

കാൽച്ചിലമ്പൊലിയായി വന്ന്
ഭയപ്പെടുത്താനാണെങ്കിൽ
നീ ഒരുപാടുറക്കമിളയ്ക്കേണ്ടി വരും.
പാതിരാപ്പടങ്ങൾക്കു ശേഷം
വീടുകളിപ്പോഴുറങ്ങുന്നത്
ഒരു മണിയ്ക്കാണ്.

നിശബ്ദം കാറ്റായി വന്ന്
പൂമുഖത്തെ വർണ്ണകലണ്ടറുകൾ പറിച്ചെറിയാൻ,
അടുക്കളത്തിണ്ണയിൽ കഴുകികമഴ്ത്തിയ പാത്രങ്ങൾ മറിച്ചിടാൻ
മണ്ടിനടന്ന്
നീ അവശയാവേണ്ടതില്ല.
ഇന്നതെല്ലാം കാലഹരണപ്പെട്ട
ശീലമായിരിക്കുന്നു.

നട്ടുച്ചയ്ക്കും നടുപ്പാതിരയ്ക്കും
പുഴയോരത്ത് വെളുത്ത രൂപമായ്
നീ ഉയിർക്കേണ്ടതില്ല.
നീ പതിഞ്ഞ കണ്ണുകളിലെല്ലാം
വെള്ളെഴുത്ത് പടർന്നു കഴിഞ്ഞിരിക്കുന്നു.

നിന്റെ കുരുത്തോലമങ്കമാർ
നിന്റെ സ്മൃതിയിൽ വ്യാകുലപ്പെട്ട്
ഇപ്പോൾ കുരിശുവരച്ച് വിരൽ മുത്താറില്ല.
കർക്കിടകത്തിലെ ക്യാമ്പുകളിൽ
പോട്ടയ്ക്കലച്ചനോടൊപ്പം
ഉച്ചത്തിൽ ഹാലേലൂയകൾ പാടി
വിശുദ്ധരതിമൂർച്ഛയിൽ
അവർ പുളഞ്ഞാടുകയാണ് പതിവ്.

വെളുത്ത സുന്ദരിയായ് വന്ന്
കുഞ്ഞുങ്ങളെ സ്വപ്നത്തിൽ
നീ ഭയപ്പെടുത്തേണ്ടതില്ല.
ഹാരിപ്പോട്ടറും
ചെകുത്താൻ മരണവും കണ്ട്
തഴമ്പിച്ച കണ്ണുകൾക്ക്
നിന്റെ കലാപ്രകടനങ്ങൾ
നല്ലൊരു നേരമ്പോക്കു മാത്രമായിരിക്കും.

ഒറ്റയ്ക്ക് തുണിയലക്കുന്ന
നാട്ടുപെണ്ണുങ്ങളിൽ മനം കയറിയിരുന്ന്
നീയിനി
കന്യകാത്വത്തെയും
പ്രണയദുരന്തങ്ങളെയും പറ്റി
അലമുറയിടേണ്ടതില്ല.
കൊട്ടകയിൽ തകർത്തോടുന്ന
തട്ടുപൊളിപ്പൻ സിനിമകൾ പോലെ
പ്രണയമിപ്പോൾ
ശുഭപര്യവസായിയായി തീർന്നിരിക്കുന്നു.
അഥവാ അങ്ങനെയല്ലാത്തപ്പോൾ
നറുപെൺകൊടിമാർ
ഓരോ തവണയും
പഴയ പ്രണയാവശിഷ്ടത്തിന്റെ
ജീവത്തുടിപ്പുകൾ തൂത്തെറിഞ്ഞും
പുതിയ ചെറുക്കൻ‌മാർക്ക്
ചായ പകർന്നും
സദാ പ്രണയ,മംഗല്യസന്നദ്ധരായി മാറിയിരിക്കുന്നു.

വാലിട്ടെഴുതിയ മിഴികളും
മുട്ടോളം മുടിയും
റോസാപൂവും
വെളുത്ത വസ്ത്രങ്ങളുമണിഞ്ഞ്
നീ നിന്റെ ശവക്കല്ലറയിൽ
ഒരോർമ്മകുറിപ്പുപോലുമില്ലാതെ
മരിച്ചമർന്നിരിക്കുന്നു.

പക്ഷെ, നീയറിയണം:
നീ കൊളുത്തിയ മെഴുതിരി
ഒരു താഴ്വാരമാകെ
ചെറുതരി വെളിച്ചങ്ങളുടെ
വസന്തം പടർത്തുകയാണെന്ന്.
നീ പാടിയ പാട്ടുകൾ
ഒരു പുതിയ സാമ്രാജ്യത്തിന്റെ
ഉണർത്തു പാട്ടായെന്ന്.

------------------------------


ലില്ലിക്കുട്ടി ഞങ്ങളുടെ നാട്ടിൻപുറത്തെ ഒരു പഴഞ്ചൻ പ്രണയരക്തസാക്ഷി. അന്യമതസ്ഥനെ പ്രേമിച്ച് ഒടുവിൽ അയാൾ വഞ്ചിക്കുകയാണെന്നറിഞ്ഞതോടെ ആത്മഹത്യ ചെയ്തു.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

അസംവാദം

അസംവാദം

ഒന്നാമൻ ‘അ’ എന്നാണ് പറഞ്ഞത്.

രണ്ടാമൻ സമ്മതിച്ചില്ല: ‘ആ’.

മൂന്നാമൾ പറഞ്ഞു : ‘ ‘ഇ’ ആണ് ശരി’ !

നാലാമൻ ‘ഈ’.

അഞ്ചാമൾ..

ആറാമൻ.....

വീണ്ടും ഊഴമെത്തിയപ്പോൾ

ഒന്നാമൻ ‘അ’ എന്ന കുറ്റിയിൽ തന്നെ കറങ്ങി.

അനന്തരം ഉച്ചയായി, വിശപ്പായി.

കുത്തരിച്ചോറ്

എട്ടുക്കൂട്ടം

പപ്പടം

പഴം

പായസം.

തർക്കികൾ ഒന്നടങ്കം

‘ഒ’ എന്ന് ഉരുളകൾ വായിലേക്കിട്ടു.

തർക്കം മടുത്തപ്പോൾ

‘ഓഓ’ എന്ന് കോട്ടുവായിട്ടു.

‘ങുർ‌‌ർ’ എന്ന് കിടന്നപായിൽ കൂർക്കം വലിച്ചു.

വെളുത്തപ്പോൾ

മുള്ളി,

കാട്ടമിട്ടു.

സംശയം തീർന്നു-

ഒക്കെയുമിപ്പോഴും മൃഗങ്ങൾ തന്നെ !

വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011

മുട്ടിയാൽ….

മുട്ടിയാൽ….


“ അല്ലാ ! ഇതെന്താ ഈ കാണുന്നേ ! ഇതെന്താ ആകാശത്തിങ്ങനെ…?! ”

“ തമ്പ്രാക്കള് പറഞ്ഞു പൊതുവഴീല് കുത്തിയിരിപ്പൊന്നും വേണ്ടാന്ന്. എടവും വലവും സ്വകാര്യം. ഇനി ഇവിട്യേ സ്ഥലൊള്ളൂ…തമ്പ്രാക്കള് ആകാശയാത്ര തൊടങ്ങ്യാ ഇവടന്നും ഓടിക്ക്യോന്നാ ഇപ്പഴത്തെ പേടി ”

“ എല്ലാരുമുണ്ടല്ലോ കൂടെ..ചുവപ്പ്, ത്രിവർണ്ണം, കാവി, മഞ്ഞ, പച്ച, നീല, വെള്ള..”

“ഉവ്വ..എല്ലാരുമുണ്ട് ! ”

“അല്ല ഇതെന്താ അതിന്റേയും പിന്നില് ശവവണ്ടികള് ? ”

“ശവങ്ങള് മാത്രല്ല..ഇപ്പ ദൈവങ്ങക്കു കൂടി നെരത്തിലെറങ്ങാൻ അവകാശല്ല്യ. തമ്പ്രാക്കൾടെ ആജ്ഞേരെ ഒരു പവറ് ! ”

“ ഇതെന്താ ദൈവങ്ങൾക്കും പിന്നില് കുറെ കാൽനടക്കാര് ? ”

“ റോഡില് കാൽനടക്കാര് കൂട്യപ്പോ തമ്പ്രാക്കള് കൽപ്പിച്ചു പൊതു നിരത്ത് വാഹനങ്ങൾക്കൊള്ളതാന്ന് ”

“ അതിന്റേയും പിന്നിൽ സൈക്കിളുകാര് ? ”

“ റോഡില് സൈക്കിളുകാര് കൂട്യപ്പോ തമ്പ്രാക്കള് കല്പിച്ചു റോഡ് യന്ത്രവാഹനങ്ങൾക്കൊള്ളതാന്ന് ”

“അതിന്റേയും പിന്നില് ബൈക്കുകാര് ? ”

“ തമ്പ്രാക്കള് പറഞ്ഞു ഹെൽമറ്റു വെച്ചാലും ടു വീലറുകാര് അപകടങ്ങളുണ്ടാക്കി വഴിമൊടക്കുംന്ന് ”

“ഓട്ടോറിക്ഷ ? ”

“ കണ്ണും മൂക്കില്ല്യാണ്ട് ഓടിച്ച് റോഡില് ബ്ലോക്കുണ്ടാക്കുംന്ന് ”

“ ലോറി, ബസ്സ് ? ”

“ഭാരവാഹനങ്ങളോടി പൊതു നിരത്ത് കുണ്ടും കുഴിയുമാവുംന്ന് ”

“ അങ്ങനെ പ്രജകളെല്ലാവരും വായുമാർഗ്ഗമാക്കി അല്ലേ..? ”

“അദെന്നെ..ഇതിപ്പോ തമ്പ്രാക്കൾടെ കാറ്, തമ്പ്രാക്കൾടെ റോഡ്, തമ്പ്രാക്കൾടെ നാട്..നമ്മളാര്..വെറും കൃമി….എല്ലാ തമ്പ്രാക്കളും തമ്പ്രാക്കള് ; ന്യായാഞ്ചേരി തമ്പ്രാക്കള് തമ്പ്രാക്കള് !! ”

“അതൊക്കെ പോട്ടെ..ഇതെന്താ എല്ലാവരും മൂടുപൊത്തി നടക്കുന്നത് ? ”

“ എല്ലാർക്കും മുട്ടി തൊടങ്ങീട്ട് കൊറെ നേരായി..പക്ഷെ നമ്മളിവിടിര്ന്ന് തൂറിയാ കീഴെ തമ്പ്രാക്കൾടെ കാറും റോഡുമെല്ലാം വൃത്തികേടാവുല്ല്യേ….അതോണ്ട് മൂടുപൊത്തിങ്ങനെ നടക്കെന്നെ..!! ”

ചൊവ്വാഴ്ച, ജൂൺ 28, 2011

പഠിക്കാത്തവർ

പഠിക്കാത്തവ

വെള്ളയടിച്ച കുഴിമാടങ്ങക്ക്

വാണിഭക്കാരുടെ സ്വരമായിരുന്നു.

നന്മകക്ക് ദാനം ലഭിച്ച പൂവീകസ്വത്തി

പുതിയ ചന്തക പടുത്തുയത്തി

അവ ലേലം വിളിച്ചു.

‘ ആക്കും വരാം ആക്കും വരാം

നൂറടച്ചാ ഒന്ന് ! നൂറടച്ചാ ഒന്ന്

നേരെയുയന്ന ചൂണ്ടു വിരലുകളെ ഒടിച്ചമത്തി

അവ ആക്രോശിച്ചു.

‘പാപികക്കു വേണ്ടി ജീവ ത്യജിച്ചവന്റെ ഇടയരെ

ആരും ത്യാഗം പഠിപ്പിക്കേണ്ടതില്ല ’

കറുപ്പടിച്ച കുഴിമാടങ്ങക്ക്

വാണിഭക്കാരുടെ സ്വരമായിരുന്നു.

കണ്ണുക കെട്ടി

നീതീയും അനീതിയും തൂക്കി നോക്കി വിധി പറയേണ്ടവ

കണ്ണുക തുറന്ന്

നഷ്ടക്കണക്കുക വായിച്ച് കണ്ണീരൊഴുക്കി.

‘കച്ചവടം എപ്പോഴും ലാഭത്തിന്

പണമുള്ളവ പഠിക്കട്ടെ !

പണമില്ലാത്തവ ഭൂതവും ഭാവിയും വത്തമാനവും

പണയം വെച്ച് പണമുണ്ടാക്കട്ടെ. ’

നേരെയുയന്ന ചൂണ്ടു വിരലുകളെ ഒടിച്ചമത്തി

അവ ആക്രോശിച്ചു.

‘ന്യായം പഠിച്ച സവ്വന്യായാധിപരെ

ആരും ന്യായം പഠിപ്പിക്കേണ്ടതില്ല. ’

ണ്ണങ്ങളടിച്ച കുഴിമാടങ്ങക്ക്

വാണിഭക്കാരുടെ സ്വരമായിരുന്നു.

‘പണത്തിനു മീതെ വോട്ടും പറക്കില്ല.

ഇനി ഞങ്ങക്കൊന്നും ചെയ്യാനില്ല

കറുപ്പുകളും വെളുപ്പുകളും ചേന്ന് തീരുമാനിക്കട്ടെ.’

നേരെയുയന്ന ചൂണ്ടു വിരലുകളെ ഒടിച്ചമത്തി

അവ ആക്രോശിച്ചു.

‘നിങ്ങ തോളിലേറ്റിയവരെ

നിങ്ങ തിരുത്തേണ്ടതില്ല.’

രക്തം തിളയ്ക്കുന്നവക്ക്

എന്നും എവിടേയും എപ്പോഴും

ഒരേ സ്വരമായിരുന്നു.

‘സ്വാതന്ത്ര്യം സമത്വം ജനാധിപത്യം

സ്വാതന്ത്ര്യം സമത്വം ജനാധിപത്യം’

വടിയും വെടിയുമേറ്റ്

നുറുങ്ങുന്ന എല്ലുകക്കും പൊലിയുന്ന ജീവനും മീതെ

അവരുടെ മുഷ്ടികളുയന്നു.

ഉയരും ഞങ്ങ നാടാകെ

തിരുത്തും ,പഠിപ്പിക്കും നിങ്ങളെയാകെ.

രണ്ടക്ഷരക്കാരന്റെ ചന്തയി

ചൂണ്ട രണ്ടു വഷം രാവി

ചെറിയ മീനെയിട്ട് വലിയ മീനിനെ തുമ്പത്ത് കോത്തവ

ശീതീകരിച്ച മുറിയി ഹാംബ ചവച്ചിരുന്ന്

വീണ്ടും ചിരിച്ചു.

‘ഡേട്ടി ഫെല്ലോസ്…

ഇനിയുമൊന്നും പഠിച്ചിട്ടില്ല.’