തിങ്കളാഴ്‌ച, ജനുവരി 24, 2011

'ഗ'

'ഗ'
'ഗ'
എന്താണ്?
കവിതയാണ്.
തിരക്കാണല്ലോ എനിക്കും നിങ്ങള്‍ക്കും
എളുപ്പം വായിക്കാം.
നില്‍ക്കൂ
അമ്പത് നിമിഷകവിതകള്‍ പുറകെ വരുന്നുണ്ട് !

'ഗഗ'
എന്താണ് ?
കഥയാണ്.
തിരക്കാണല്ലോ എനിക്കും നിങ്ങള്‍ക്കും
എളുപ്പം വായിക്കാം.
മനസ്സിലാകില്ല.
ആധുനികോത്തരന്‍
ഉറക്കു മരുന്ന്
വിരേചനൗഷധം.

'ഗഗഗ'
എന്താണ് ?
ആഖ്യായിക.
തിരക്കാണല്ലോ എനിക്കും നിങ്ങള്‍ക്കും
എളുപ്പം വായിക്കാം.
രസിക്കും
നടുവില്‍ ഉടുതുണിയില്ലാതെ കിടക്കുന്നത് ഗവളാണ് !

'ഗഗഗഗഗ.....'
എന്താണ്?
ആത്മപ്രകാശനം
തിരക്കാണല്ലോ എനിക്കും നിങ്ങള്‍ക്കും
പക്ഷെ എഴുതി തീരുന്നില്ലല്ലോ !
കുടമണികിലുക്കം
ഏടുക്കാചുമട്
നാറ്റം
കാളമൂത്രം , ജീവിതം !