തിങ്കളാഴ്‌ച, മാർച്ച് 12, 2012

ആത്മൻ


ആത്മൻ

ഹലോ.. ഗുഡ് മോണിങ്ങ്..”

“gd mng”

“തിരക്കിലാണെന്ന് തോന്നുന്നല്ലോ ? ”

“അതെയതെ..എല്ലായിടത്തും എത്തണ്ടേ ! എഫ്. ബി. യിൽ കണ്ണിൽ കണ്ട കൂതറ വാർക്കപ്പണിക്കാർ വരെ കയറി തുടങ്ങിയപ്പോഴാ ജി പ്ലസിൽ കയറിയത്. ഇന്റലക്വച്ചൽസ്  മുഴുവൻ ഇപ്പോ അവിടെയല്ലേ !..എന്നാലും ഇടയ്ക്കൊന്ന് എഫ്. ബി. യിലും എത്തിനോക്കും. സ്റ്റാറ്റസ് മെയിന്റയിൻ ചെയ്യണമല്ലോ..”

“ഈ ബുജികളൊക്കെ സംസാരിക്കുന്നത് പാവങ്ങൾക്കു വേണ്ടിയല്ലെ ? ”

“യേസ് യേസ്..എന്നാലും ഒരു ചർച്ചയ്ക്കൊന്നും അവറ്റ കൊള്ളില്ലെന്നെ..കൾച്ചർലെസ്സ് ഫെല്ലോസ്..”

“കുറെയുണ്ടല്ലോ കൂടെ സർക്കിളിലും ഗ്രൂപ്പിലും ഒക്കെയായി !”

“ ജി പ്ലസ്സിൽ  ഞാനൊരു പുതിയ ടാക്റ്റിക്സാണുപയോഗിച്ചത്. വന്നയുടനെ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റുകളെ കുറെ തെറി പറഞ്ഞു.അപ്പോ മറ്റവന്മാരൊക്കെ കൂടെ പോന്നു. പിന്നെ കൃസ്ത്യൻ മിഷിനറിയെയും ഹിന്ദുസവർണ്ണരെയും തെറി പറഞ്ഞു.അപ്പോ ഇസ്ലാമിസ്റ്റുകളും ഭൂരിഭാഗം ഹിന്ദുക്കളും കൂടി. പിന്നെ വലതന്മാരെ പൂശി. ഇടതന്മാരൊപ്പം പോന്നു. പിന്നെ ഇടതന്മാരെ തോണ്ടി. ദാ കേറുന്നു വലതന്മാർ കൂടെ..ഇവിടെ പിന്നൊരു പ്രത്യേകതയുണ്ട്. നമ്മളൊരു സ്റ്റെപ്പ് മാറീന്നു വച്ച്  ഫോളോ ചെയ്യുന്ന കഴുതകള് തിരിഞ്ഞു നടക്കാനൊന്നും പോകുന്നില്ല ..”

“അതു പോട്ടെ..എന്താ പിന്നിലങ്ങനെ നീണ്ടു കിടക്കുന്നത് ? ”

“ ഓ..സിംപിൾ..യാഹുവിൽ നിന്ന് ജിമെയിലിലേക്കും അവിടെ നിന്ന് ഓർകുടിലേക്കും പിന്നെ എഫ്.ബി.യിലേക്കും അവിടെ നിന്ന് സ്കൈപ്പിലേക്കും ബ്ലോഗ്സ്പോട്ടിലേക്കും ട്വീറ്ററിലേക്കും പിന്നെ ഇപ്പോൾ ജി പ്ലസിലേക്കും ചാടി നടക്കുകയല്ലായിരുന്നോ ! അങ്ങനെ വന്നതാവും. മേ ബി ഡ്യൂ ടു റിവേഴ്സ് ഇവല്യൂഷൻ..!  വെർച്ച്വൽ ആയതുകൊണ്ട് പേടിക്കാനൊന്നുമില്ല. ഇവിടെ മിക്കവർക്കുമുണ്ട്..”

“അല്ലാ..ഇപ്പോ ജോലിക്കൊന്നും പോകുന്നില്ലേ ?”

“ഓ..അവന്മാരുടെയൊരു കണ്ടീഷൻ ! – സോഷ്യൽ സൈറ്റുകൾ ബ്ലോക്ക് ചെയ്യുമെന്ന്..പുല്ല് ! വലിച്ചെറിഞ്ഞു പോന്നു..അവർക്കവരുടെ ജോലി ചെയ്താൽ പോരെ ? കാര്യം ഇതിനിടയിൽ കുറച്ചു പ്രോബ്ലംസ് ഒക്കെ പറ്റി, ഏസ് യൂഷ്വൽ.. എന്നാലും ഇതാണോ റെമഡി ?..കളി എന്നോടേ !.. ഇതിലും നല്ല ഓഫറുകൾ ഇനിയും വരും”

“അപ്പോ ഫാമിലി ?”

“വൈഫ് എമ്പ്ലോയ്ഡായതു കൊണ്ട് ഫിനാൻഷ്യൽ ക്രൈസിസ് ഒന്നുമില്ല.. അത്യാവശ്യത്തിന് അവളുടെ ഓർണമെന്റ്സും എടുക്കും. .ചിലപ്പോ കക്ഷി അപ്പുറത്ത് ബെഡ് റൂമിലുണ്ടാവും. അവൾക്കു ലാപ്പാ ഇഷ്ടം. പരസ്പരം ഡിസ്റ്റർബ് ചെയ്യണ്ടാന്നാ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നേ.. അഥവാ എന്തെങ്കിലും സംസാരിക്കണമെങ്കിൽ ഓൺലൈനിൽ വന്ന് ചാറ്റ് ചെയ്യാലോ..ഇൻഡിവിജ്വൽ പ്രൈവസി ഒക്കെ നിലനിക്കേം ചെയ്യും..”

“കുട്ടികൾ ?”

“കുട്ടികൾ……?.....ഓ സോറി പെട്ടന്ന്  ആ ഫയൽസ് മിസ്സിങ്ങായി മെമ്മറീന്ന്..മൂത്തവൻ ഹോസ്റ്റലിലാ..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓൺലൈനിൽ വരും..പിന്നെ ഇളയത്..അവളെ ഞാനാ റൂമിലിട്ടു പൂട്ടി. ആ നോട്ട് ബുക്ക് കേടായേ പിന്നെ  വലിയ ഡിസ്റ്റർബൻസാന്നേ..”

“ഫ്രണ്ട്സ് ? റിലേറ്റീവ്സ് ? ”

“ശല്യങ്ങൾ!.നമ്മളിവിടെ ഓൺലൈനിലിരിക്കുകയാണെന്നൊന്നും അവർ നോക്കില്ല.വന്നയുടനെ തുടങ്ങും പഴയ സെന്റിമെന്റ്സും പറഞ്ഞ് കത്തിയടി. ചാറ്റിങ്ങിലാവുമ്പോ ഇന്റിമസി കൂടും, നെറ്റ് വഴി വരാൻ പറഞ്ഞാലോ അതൊട്ട് കേൾക്കുകയുമില്ല. ഇഡിയറ്റ്സ്..ഞാൻ എല്ലാത്തിനേം ഒഴിവാക്കി !”

“അപ്പോ സോഷ്യൽ ആക്ടിവിറ്റീസൊന്നുമില്ലേ ? പണ്ട് വലിയ വിപ്ളവകാരിയായിരുന്നല്ലോ..”

“ ഓ സോഷ്യൽ  റവല്യൂഷനിലൊക്കെ ഇപ്പോ ആര് വിശ്വസിക്കുന്നു ! അതും കേരളത്തിൽ..ഇനിയത്തെ വിപ്ലവമൊക്കെ കീബോർഡിലൂടെയായിരിക്കും ! ഈജിപ്തിലും സിറിയയിലും ഒക്കെ കണ്ടില്ലേ ? പിന്നെ കമ്മിറ്റ്മെന്റ് . അതു കൂടിയിട്ടേ ഉള്ളൂഎന്റെ ബ്ലോഗുകളും ട്വീറ്റുകളും കമന്റുകളും ഒക്കെ കണ്ടിട്ടുണ്ടോ ? അഴിമതിയ്ക്കും വർഗ്ഗീയതയ്ക്കും പീഢനങ്ങൾക്കും അശാസ്ത്രീയതയ്ക്കും  ചൂഷണങ്ങൾക്കുമെതിരെ തീ തുപ്പുന്ന പീരങ്കികളാണവ..വർക്കിങ്ങ് ഹാർഡ് ഫൊർ ആൻ ഓൺലൈൻ റവല്യൂഷൻ ”

“അപ്പോൾ ഇവിടെ  തെരുവിലെ സമരങ്ങൾ അർഥശൂന്യമാണ് ?”
“പിന്നല്ലാതെ..മെയ്യനങ്ങാത്ത ഭരണാധികാരികൾക്കു മുന്നിൽ ചെന്നൊച്ച വെച്ച്  കണ്ണിൽ ചോരയില്ലാത്ത പോലീസുകാരുടെ അടിയും വെടിയും ഇരന്നുവാങ്ങിക്കുന്നത് വിഡ്ഡികൾ മാത്രമാണ്..ഇൻ മൈ ഒപിനിയൻ..ഗൂഗിളൊക്കെ ഓൺലൈൻ മാർച്ചിനുള്ള ഒരു നൂതനമായ അപ്ലിക്കേഷൻ ലോഞ്ചു ചെയ്യേണ്ട കാലം അതിക്രമിച്ചു. ഒരൊറ്റ മൗസ് ക്ലിക്കിലൂടെ ആർക്കു വേണമെങ്കിലും അണിചേരാവുന്ന ഓൺലൈൻ മാർച്ചുകൾ.!  നോ ലാത്തിച്ചാർജ്ജ്, നോ വെടിവെപ്പ്, നോ ട്രാഫിക്ക് ബ്ലോക്ക് നോക്കു..എത്ര അഡ്വാൻടേജസാണെന്ന്.”

“എങ്ങാനും പോലീസപ്പോ ഓൺലൈൻ ലാത്തിച്ചാർജ്ജ് നടത്തിയാലോ ? ”

“ ഹോ ! സിമ്പിൾ..അപ്പോ നമ്മൾ ഓൺലൈൻ സത്യാഗ്രഹം നടത്തുംഗാന്ധിജിയല്ലേ നമ്മുടെ റോൾ മോഡൽ !”

“അതോണ്ടൊക്കെ വിശക്കുന്നവന്റെ വയറു നിറയുമോ?”

“ യൂ മീൻ ചാരിറ്റി ? അതിനിപ്പോയുള്ള സംവിധാനങ്ങൾ തന്നെ ധാരാളം.ഓൺലൈൻ പീപ്പ്ൾ  ആർ സൊ കൈന്റ്...എന്റെ തന്നെ ഡൊണേഷന്റെ ഡീറ്റയിൽസ് നോക്കിക്കോളൂ..എന്റെ മൈൻട് എത്ര സോഫ്റ്റാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും..”

“പക്ഷെ നിങ്ങളുടെ ഫ്ലാറ്റിനപ്പുറത്തെ കോളനിയിൽ മൂന്ന് കുട്ടികൾ ചികിത്സിക്കാൻ പണമില്ലാതെ മരിച്ചല്ലോ ?”

“ അതെയ്യൊ ? റിയലി പതെറ്റിക്..ആരെങ്കിലും ഓൺലൈനിൽ ഇട്ടിരുന്നെങ്കിൽ സെർട്ടൻലി ഞാനെന്തെങ്കിലും ചെയ്തേനെ..ഇതിപ്പോ അറിയാതെ എങ്ങനെയാണ് സഹായിക്കുക ?”

“അതൊക്കെ പോട്ടെ..എന്താ ഇവിടെയൊരു നാറ്റം ?”

“ ഓ സോറി..ഈ ചെയർ കണ്ടോ ? ഞാൻ പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ്.ഡ്രെയിനേജ് സിസ്റ്റം ഒന്നു പരിഷ്ക്കരിച്ചു. ചെയറിൽ നിന്ന് പൈപ്പ് റ്റോയ്ലറ്റിലേക്ക് നേരിട്ട് കണക്റ്റ് ചെയ്തിരിക്കുകയാണ്.. ഇപ്പോ നാലഞ്ചു ദിവസമായി വെള്ളമില്ല..ദാറ്റ്സ് വൈ..”

“ഓ..യെസ് യെസ്..അല്ലാ, ഇത്രയായിട്ടും ഞാനാരാണെന്ന് ചോദിച്ചില്ലല്ലോ? ”
“ഓ..ഞാനത് ആരോടും ചോദിക്കാറില്ല. ഐ തിങ്ക് ഇറ്റ് ഇസ്സ് എ മീനിങ്ങ് ലെസ്സ് ക്വസ്റ്റൻ ഇൻ ഓൺലൈൻ വേൾഡ്..”

“..ശരി..നിങ്ങൾ ചോദിച്ചില്ലെങ്കിലും പറയാം..ആക്ച്വലി അയാം ന്യൂ ടു യൂ..ഒരു യമകിങ്കരനാണ്..കുറച്ചു നാളായി ഭക്ഷണമൊന്നും കഴിക്കാത്തതുകൊണ്ട് താങ്കളുടെ ശരീരം തളർന്നു കൊണ്ടിരിക്കുകയാണ്.. സെൽസ് എല്ലാം ഡാമേജായി ഇർ റിക്കവറബ്ൾ സ്റ്റേജായി.അക്ച്വലി യു ആർ സിങ്കിങ്ങ്..മൂന്ന് മിനിറ്റു കൂടിയെ താങ്കൾക്കിനി ആയുസ്സുള്ളു..”

“റിയലി ? !! യു ആർ കറക്റ്റ്..കഴിച്ചിട്ട് കുറച്ചു നാളായി..നാലഞ്ച് ഡിസ്കഷനിൽ ഇരുന്നുപോയതാണ്..ഒരു മിനിറ്റൊന്നു സൈലെന്റ് ആയാൽ അവന്മാർ വിചാരിക്കും കീഴടങ്ങിയെന്ന്..അങ്ങനെ വിട്ടു കൊടുക്കാൻ പറ്റ്വോ ? എന്നാലും മരിക്കുകാനൊക്കെ പറഞ്ഞാൽ...റിയലി ഹൊറിബ്‌ൾ !!.പക്ഷെ നോക്കൂ..എന്റെ ഫിംഗർമൂവ്മെന്റ്റ്സിനൊന്നും ഇപ്പോഴും ഒരു പ്രോബ്ളവുമില്ല.എത്ര ഈസിയായാ ടൈപ്പ് ചെയ്യുന്നത് !! ഐ തിങ്ക്മേ ബി യു ആർ മിസ്ടേക്കൺ ?”

“.സോറി..ദേർ ആർ നോ മിസ്ടേക്ക്സ് ആന്റ് ഹാങ്ങൗട്ട്സ് ആന്റ് റീസ്റ്റാർട്ട്സ് ഇൻ  അവർ സിസ്റ്റം.നൗ ഇറ്റ് ഇസ് യൂ ആന്റ് ഒൺലി യൂ..പിന്നെ വിരലുകൾ....അത് സിമ്പിൾ..ഈ പാമ്പു ചത്താലും അതിന്റെ  വാലു കിടന്ന് പിടക്കുന്നത് കണ്ടിട്ടില്ലേ..നിങ്ങളുടെ വിരലുകൾ ഇനിയും ഇരുപത്തിനാല് മണിക്കൂറെങ്കിലും ചലിച്ചുകൊണ്ടിരിക്കും..”

“ 100 % ഷുവർ ?”

“100% ഷുവർ..”

“കാൻ ഐ ആസ്ക് വൺ ഡൗട്ട് ? വേർ ആർ യു ഗോയിങ്ങ് റ്റു ടേക്ക് മി  ?  റ്റു ഹെൽ ഒർ  ഹെവൻ ?

“നോ ഡൗട്ട്..റ്റു ഹെൽ ! ”

“ഉം.. പ്രതീക്ഷിച്ചതു തന്നെ..ജസ്റ്റ് ക്യൂരിയോസ് യു നോ....അവിടെ നെറ്റ് ഉണ്ടോ ?”

“പിന്നെ! നരകത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം ! അവിടെയിപ്പോൾ 10 ജിയാ..!!”

“10 ജി ? !!  ഇനഫ് !!..വൺ മിനിറ്റ് പ്ലീസ്..ഞാൻ മരിച്ചുവെന്ന വിവരം ഒന്നിവിടെ ഷെയർ ചെയ്തോട്ടെ.എക്സ്ക്ലൂസ്സിവ്...അല്ലെങ്കിൽ അതിന്റെ ക്രെഡിറ്റ് മറ്റു വല്ലവന്മാരും കൊണ്ടു പോകും !!”

“സെർട്ടൻലി..ദേർ ഈസ് വൺ മിനിറ്റ് മോർ ഇൻ യുവർ ടൈം..!!”

 -------------------------
ഇംഗ്ലീഷ് ഭാഷണങ്ങളിലെ തെറ്റു തിരുത്തി തന്ന ബിജുമാഷിന് ( ബ്ലോഗർ ബിജു ഡേവിസ് ) പ്രത്യേക നന്ദി.

69 അഭിപ്രായങ്ങൾ:

 1. ഡ്രെയിനേജ് സിസ്റ്റം ഒന്നു പരിഷ്ക്കരിച്ചു. ചെയറിൽ നിന്ന് പൈപ്പ് റ്റോയ്ലറ്റിലേക്ക് നേരിട്ട് കണക്റ്റ് ചെയ്തിരിക്കുകയാണ്..

  ഇപ്പോള്‍ തന്നെ ഇങ്ങിനെ ഒക്കെ ആയിത്തുടങ്ങി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

   ഇല്ലാതാക്കൂ
  2. എന്റെ നേരെ തന്നെ വിരൽ ചൂണ്ടിയപ്പോൾ തോന്നിയ പുച്ഛം, അതിൽ കൂടുതൽ ഒന്നുമില്ല റാംജി മാഷെ ഇതിൽ.. :)

   ഇല്ലാതാക്കൂ
 2. valare nalla thamasha niranja, ennaal, serious critique friend... abhivaadyangal..

  മറുപടിഇല്ലാതാക്കൂ
 3. ഇതാണ് പോസ്റ്റ്‌.
  പറയാനുള്ളത് പറഞ്ഞു
  കൊള്ളേണ്ടിടത്ത് കൊള്ളും
  ആക്ഷേപ ഹാസ്യം.
  പരിഹാസം.
  നല്ല ഭാഷയിലും ശൈലിയിലും പറഞ്ഞതിന് 101 മാര്‍ക്ക്.

  അല്ലാതെ മറ്റവനെപ്പോലെ തന്തയ്ക്കു പറയിച്ചില്ലല്ലോ!
  ഇനിയും തകര്‍ക്കൂ!

  **

  മറുപടിഇല്ലാതാക്കൂ
 4. ഹാസ്യത്തിന്റെ ചടുലത.. നന്നായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 5. ഇതെന്നെ ഉദ്ദേശിച്ചാ ,എന്നെ മാത്രം ഉദ്ദേശിച്ചാണ് ,എന്നെ മാത്രം മാത്രം ഉദ്ദേശിച്ചാണ് .വിഡ്ഢിമാനെ ഞാന്‍ ചത്തെന്കിലും പ്രേതാമായി വന്നു നിങ്ങളെ നിരൂപണം നടത്ത്തും .നില്ലീവിടെ ..നില്‍ക്കാന്‍ ...

  മറുപടിഇല്ലാതാക്കൂ
 6. “പിന്നെ! നരകത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം ! അവിടെയിപ്പോൾ 10 ജിയാ..!!”

  ഇനി എന്ത് ചെയ്യാനും ആരും പേടിക്കേണ്ട. ചത്തു കഴിഞ്ഞാല്‍ 10 ജി ഉള്ളടത്തെക്ക് പോകാല്ലോ

  മറുപടിഇല്ലാതാക്കൂ
 7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 8. എന്നെ പോലെയുള്ള ഓണ്‍ലൈന്‍ ജീവികള്‍ക്കുള്ള ഈ താങ്ങ് കൊള്ളാം...നോട്ട് ഒണ്‍ലി ബട്ട്‌ ആള്‍സോ ആക്ഷേപ ഹാസ്യം എന്നാല്‍ ഇങ്ങനെ വേണം.!!
  ഇതെങ്ങാനം ആ തൂപ്പുകാരി സ്ക്രീന്‍ ഷോട്ട് എടുത്തെങ്കില്‍ എനിക്കും ഫേമസ് ആകാമായിരുന്നൂ .................

  മറുപടിഇല്ലാതാക്കൂ
 9. ഇഷ്ടായി ദുഷ്ടാ ..
  മനസമാധാനം കളഞ്ഞു

  മറുപടിഇല്ലാതാക്കൂ
 10. "പിന്നെ കമ്മിറ്റ്മെന്റ് . അതു കൂടിയിട്ടേ ഉള്ളൂ…എന്റെ ബ്ലോഗുകളും ട്വീറ്റുകളും കമന്റുകളും ഒക്കെ കണ്ടിട്ടുണ്ടോ ? അഴിമതിയ്ക്കും വർഗ്ഗീയതയ്ക്കും പീഢനങ്ങൾക്കും അശാസ്ത്രീയതയ്ക്കും ചൂഷണങ്ങൾക്കുമെതിരെ തീ തുപ്പുന്ന പീരങ്കികളാണവ..വർക്കിങ്ങ് ഹാർഡ് ഫൊർ ആൻ ഓൺലൈൻ റവല്യൂഷൻ ”

  ഹ ഹാ, വിഡ്ഡിമാൻ, ഇത് തകർത്തു! ഉണ്ടയില്ലാത്ത വെടികൾ! അത്രേയുള്ളൂ ബൂലോകജല്പനങ്ങൾ എന്നാണോ? :) :)

  ആക്ഷേപഹാസ്യം നന്നായി വഴങ്ങും. തുടർന്നോളൂ

  മറുപടിഇല്ലാതാക്കൂ
 11. @ BIju davis:

  >> "പിന്നെ കമ്മിറ്റ്മെന്റ് . അതു കൂടിയിട്ടേ ഉള്ളൂ…എന്റെ ബ്ലോഗുകളും ട്വീറ്റുകളും കമന്റുകളും ഒക്കെ കണ്ടിട്ടുണ്ടോ ? അഴിമതിയ്ക്കും വർഗ്ഗീയതയ്ക്കും പീഢനങ്ങൾക്കും അശാസ്ത്രീയതയ്ക്കും ചൂഷണങ്ങൾക്കുമെതിരെ തീ തുപ്പുന്ന പീരങ്കികളാണവ..വർക്കിങ്ങ് ഹാർഡ് ഫൊർ ആൻ ഓൺലൈൻ റവല്യൂഷൻ ” <<

  ഹഹഹാ!
  ഇച്ചായാ, എന്നെക്കൊല്ല്!
  കേട്ടപ്പോള്‍ ചോര തിളച്ചു.
  ലാവയായ്‌ പെയ്തിറങ്ങി.
  ഒരു നാലഞ്ചു കിലോ പീരങ്കികള്‍ അമേരിക്കയിലോട്ടും കേറ്റിവിട്!
  ന്റെ ബദ്രീങ്ങളെ, കാത്തോളണേ..!

  മറുപടിഇല്ലാതാക്കൂ
 12. തകര്‍ത്തല്ലോ ചേട്ടാ.. ആഖ്യാന ശൈലി മറ്റുള്ളവര്‍ കണ്ടു പഠിക്കേണ്ടത്

  മറുപടിഇല്ലാതാക്കൂ
 13. നല്ല ഒഴുക്കുണ്ട്...മഗ്ലീഷായതു കൊണ്ടാവും...അടുത്ത് തന്നെ ഒരു മന്ദി ഹാസ്യം പ്രതീക്ഷിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 14. ഹ... ഹാ. ഹാ. മനോജേ കലക്കി !!!
  ഇന്റെര്‍നെറ്റിന് മുന്നില്‍ ജഡമാകുന്ന ഇന്നിന്റെ പ്രായഭേദം ഇല്ലാത്ത നരജന്മങ്ങള്‍ക്ക് നേരെ ഒരു ശുദ്ധ ആക്ഷേപ ഹാസ്യം ...

  ഇനി സീറ്റില്‍ നിന്ന് ആ കണക്ഷന്‍ കക്കൂസിലേക്ക് പോയി എന്നത് കൊണ്ട് കക്കൂസ് ബന്ധം ആരോപിച്ചു എന്റെ ഈ കമെന്റും ആരെങ്കിലും തൂത്തു വരുമോ ഈശ്വരാ ..

  മറുപടിഇല്ലാതാക്കൂ
 15. കിടിലന്‍ പോസ്റ്റ്... 10 ജി കലകലക്കി. അഭിനന്ദനങ്ങള്‍ !!!

  മറുപടിഇല്ലാതാക്കൂ
 16. കലപിലകല്‍ക്കിടയിലും വിഡ്ഢിമാന്റെ ചിന്തയുടെ തെളിമയും വാക്കുകളുടെ മൂര്‍ച്ചയും എന്റെ ശ്രദ്ദയില്‍ പെട്ടിരുന്നു. ഏതാണ് ബ്ലോഗ്‌ എന്ന് ചോദിക്കണം എന്ന് കരുതി. അപ്പോള്‍ ചോദിച്ചാല്‍ "അടിയറവോ" "സോപ്പോ" ആയി മാത്രം വ്യാഖ്യാനിക്കാന്‍ അറിയാവുന്ന ചിലര്‍ ഇടപെടും എന്നത് കൊണ്ട് മിണ്ടിയില്ല.

  എഫ്.ബി.യില്‍ നിന്നാണ് ലിങ്ക് കിട്ടിയത്. ഇന്‍ഫോര്‍മേഷന്‍ ടെക്നോലജിയുടെ സാങ്കേതിക പദങ്ങളെ ഇത്രത്തോളം എടുത്തിട്ടു അമ്മാനമാടിയ വേറൊരു പോസ്റ്റ്‌ ഞാന്‍ കണ്ടിട്ടില്ല. ഉയര്‍ന്ന ഇന്റെലക്ച്വല്‍ ലവലില്‍ നിന്ന് കളിക്കുമ്പോഴും ഒറ്റ "flaw" പോലും ഇല്ല.

  ചിരിയുടെ സൈനുസോയിടല്‍ വേവിന്റെ ആമ്പ്ലിട്യൂഡ് അങ്ങനെ ഉയര്‍ന്നു ഉയര്‍ന്നു പോകുന്നു: at same wavelength and frequency!!!!

  E = (neu) X lamda എന്നാ സമവായത്തെ പോലും തെറ്റിച്ചു കൊണ്ട്!!!!!

  ഹാസ്യത്തിന് exaggeration വേണം. logic-ഉം പ്രോബബിലിടി-ഉം നിലനിര്‍ത്തി കൊണ്ട് തന്നെ. (ചുരുങ്ങിയത് poison distribution level എങ്കിലും )

  ഇത് പറഞ്ഞതിനാണ് എനിക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നത്. ഇത് എനിക്ക് എഴുതി കാണിക്കാന്‍ അറിയില്ല, ഇപ്പോള്‍ ചൂണ്ടി കാണിക്കുവാന്‍ ഒരു പോസ്റ്റ്‌ ആയി.(അതിനു പ്രത്യേകം നന്ദി)

  Thanks Viddiman for this wonderful piece of highly intellectual humor.

  എന്നെ ഇവിടെ എത്തിച്ച തൂപ്പുകാരിക്ക് നന്ദി!!! (അവര്‍ കാരണമല്ലേ, വിഡ്ഢിമാനെ കാണാന്‍ ഇടയായത്.)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹ... ഹ....
   സ്വയം വിളിക്കുന്നില്ലെന്നു കരുതി എല്ലാരും....

   ഇല്ലാതാക്കൂ
 17. തകര്‍ത്തു . ഓണ്‍ലൈന്‍ സത്യഗ്രഹവും ലാത്തി ചാര്‍ജും ഒന്നും ഇല്ലാതിരുന്നാല്‍ നമ്മക്കൊക്കെ ജീവിച്ചു പോകാമായിരുന്നു.

  ഇങ്ങനെ വേണം ആക്ഷേപ ഹാസ്യം എഴുതാന്‍...
  അഭിനന്ദനങ്ങള്‍.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 18. കൂട്ടുകാരാ,എഴുത്ത് വല്ലാതിഷ്ട്ടപ്പെട്ടു.
  ഉപമയും ഉല്പ്രേക്ഷയും ഒന്നു മില്ലാതെ തന്നെ ചിരിപ്പിച്ചു..!
  ഈ കഴിവിനെ നമിക്കുന്നു.ഇവിടെയെത്തിച്ച പൊട്ടനു നന്ദി
  ഒത്തിരിയാശംസകൾ നേരുന്നു.
  ഇനിയുംവരാം.പുലരി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇപ്പോൾ കാര്യങ്ങൾ ഏകദേശം തെളിഞ്ഞ് വരുന്നു... :)))) പൊട്ടനും പ്രഭനും അഹഹഹഹ..... കൂടെ എന്റെ കമെന്റ് ഡിലീറ്റലും. എന്തെങ്കിലുമാവട്ടെ !!! നല്ലതിനെ സ്വാഗതം ചെയ്യുന്നു.

   ഇല്ലാതാക്കൂ
 19. എന്നെ കുറിച്ചാണോ ...ങേ
  :))))))))))
  Superbb

  മറുപടിഇല്ലാതാക്കൂ
 20. ആക്ഷേപ ഹാസ്യം നന്നായിരുന്നു.. ഭാവുകങ്ങൾ നേരുന്നു…

  മറുപടിഇല്ലാതാക്കൂ
 21. വിഡ്ഢിമാന്‍ അസൂയിപ്പിച്ചു കളഞ്ഞല്ലോ പഹയാ. നല്ല ഹാസ്യം, മുനയുള്ള ചിന്തകള്‍. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 22. ഒരു കാര്യം ഇപ്പോഴാണ് കണ്ടത്

  c = (neu) X lamda ആണേ

  മറുപടിഇല്ലാതാക്കൂ
 23. വളരെ മനോഹരമായി അവതരിപ്പിച്ചു.
  എന്നെപ്പോലുള്ള ഓണ്‍ലൈന്‍ ജീവികള്‍ക്ക് ശരിക്ക് കൊണ്ടു, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 24. ചില കാര്യങ്ങൾ വെറും ഹാസ്യമായല്ല ,കാര്യ ഗൌരമായി തന്നെ അംഗീകരിയ്ക്കുന്നു...!
  ഹാസ്യാക്ഷേപം ഫലിച്ചു എന്ന് ന്യായം...:)
  ആശംസകൾ ട്ടൊ...!

  മറുപടിഇല്ലാതാക്കൂ
 25. വിഷയത്തിനു അനുചിതമായ ഭാഷയും പ്രയോഗങ്ങളും... എല്ലാ മേഖലകളെയും പരാമർശിക്കുവാനും കഴിഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 26. കൊള്ളാം. എല്ലാം ടച്ചു ചെയ്തു. വര്‍ച്വല്‍ തമാശ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 27. “10 ജി ? !! ഇനഫ് !!..വൺ മിനിറ്റ് പ്ലീസ്..ഞാൻ മരിച്ചുവെന്ന വിവരം ഒന്നിവിടെ ഷെയർ ചെയ്തോട്ടെ.എക്സ്ക്ലൂസ്സിവ്...അല്ലെങ്കിൽ അതിന്റെ ക്രെഡിറ്റ് മറ്റു വല്ലവന്മാരും കൊണ്ടു പോകും !!” :) :)

  സാമൂഹ്യ പ്രസക്തമായ വിഷയം നര്‍മ്മത്തിന്റെ അകമ്പടിയോടെ, ആക്ഷേപശരങ്ങളോടെ കുറിക്കു കൊള്ളുന്ന തരത്തില്‍ എഴുതി.

  മറുപടിഇല്ലാതാക്കൂ
 28. ഹോ... ആ വ്യക്തിഹത്യക്ക്‌ ശേഷം ബ്ളോഗൊന്നും വായിക്കാറുണ്‌ടായിരുന്നില്ല. ഇപ്പോളാണ്‌ ഇത്‌ വായിക്കന്‍ മെനക്കെട്ടത്‌, ശുദ്ധമായ ഹാസ്യം അത്യാവശ്യ ചേരുവകള്‍ ചേര്‍ത്തുണ്‌ടാക്കിയ നല്ല വിവര സാങ്കേതിക രംഗമിട്ടിളക്കിയ നര്‍മ്മം,,,, ഓണ്‍ലൈനില്‍ തപസിരിക്കുന്നവര്‍ ഇതൊന്ന് വായിക്കണം..!!! വിഡ്ഢിമാന്‍ അഭിനന്ദനങ്ങള്‍ - രാജാവ്‌ നഗ്നനാണെന്ന് വിളിച്ച്‌ പറഞ്ഞ കുട്ടി വലുതാകുമ്പോള്‍ ഇത്‌ കാണട്ടെ.

  മറുപടിഇല്ലാതാക്കൂ
 29. വായിച്ചു. ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 30. വിപ്ലവം തോക്കിന്‍കുഴലിലൂടെ എന്നൊക്കെ പറയുന്നതുപോലെ നവീനവിപ്ലവം കീബോര്‍ഡിലൂടെ അല്ലേ?
  പാമ്പ് ചത്താലും വാള്‍ പിടയുന്നതുപോലെ.... അതിഷ്ടമായി.
  കൊട്ട് കൊടുക്കുമ്പോള്‍ കൊള്ളേണ്ടിടത്തുതന്നെ കൊള്ളിക്കണം...
  നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 31. ചിരിയിലൂടെ ചിന്തിപ്പിക്കാനുള്ള കഴിവായി ഈ എഴുത്തിനെ കാണുന്നു.
  മികച്ചത് എന്ന് പറയുന്നത് ആലങ്കാരികമായിട്ടല്ല എന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 32. ഈ ആക്ഷേപ ഹാസ്യത്തിന് കാലിക പ്രസക്തിയുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഒരു പരിധിക്കപ്പുറം സജീവമായാല്‍ ഉണ്ടാകുന്ന പരിണിത ഫലങ്ങള്‍ നല്ല നര്‍മ്മത്തിലൂടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 33. ഈ ആക്ഷേപഹാസ്യം രസിച്ചൂട്ടോ...
  ശരിക്കും മനുഷ്യൻ അടിമയായിക്കഴിഞ്ഞിരിക്കുന്നു...
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 34. വായിച്ചങ്ങനെ പോയി, കഴിഞ്ഞപ്പോഴാ ഹോ കഴിഞ്ഞോ എന്ന് തോന്നിയത്. നല്ല രസമുള്ള പോസ്റ്റ്‌., നമ്മളെ പറ്റിയൊക്കെ കൃത്യമായി വേറൊരാള്‍ പറയുമ്പോള്‍ ഒരു അവശ്വസനീയത തോന്നുമല്ലോ. അത് കുറച്ചു നേരത്തേക്ക്‌ ഉണ്ടായി എന്നത് നെരാണെങ്കിലും ഈ പോസ്റ്റ്‌ കിടിലന്‍ എന്ന് അഭിപ്രായം പറയാന്‍ സമയം അധികമെടുത്തില്ല.
  സോഷല്‍ നെറ്റ്‌വര്‍ക്കില്‍ കുടുങ്ങിയാല്‍ കുടുങ്ങിയതു തന്നെ. ആശംസകള്‍ വിഡ്ഢിമാന്‍.

  മറുപടിഇല്ലാതാക്കൂ
 35. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളുടെ ഉപയോഗം മൂലമുള്ള ഭവിഷത്തുകളെക്കുറിച്ച് ഒരു ആത്മവിമർശനപരമായുള്ള ചിന്തയുടെ ബാക്കിപത്രമാണ് ഞാനിപ്പോൾ വായിച്ച കഥ. ഇങ്ങനൊരു ചിന്ത വളർത്തി വലുതാക്കിയ മാഷേ നിങ്ങൾക്ക് അഭിനന്ദനം. കാരണം ഇങ്ങനൊരു ചിന്ത വെറുതെ തുടങ്ങാൻ എളുപ്പമാ,പക്ഷെ അതങ്ങു ചിന്തിച്ച് വളർത്തി വലുതാക്കാൻ നല്ല ബുദ്ധിമുട്ടാ. അഭിനന്ദിക്കുന്നൂ മനുഷ്യാ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 36. മനോജേ,
  നല്ല പോസ്റ്റ്. തികച്ചും വ്യത്യസ്തം. സ്വയവിമര്‍ശനം(വായിക്കുന്നവര്‍ക്കും)നര്‍മ്മത്തിലൂടെ ആകുമ്പോള്‍ കൂടുതല്‍ ആകര്‍ഷണീയവുമായി

  മറുപടിഇല്ലാതാക്കൂ
 37. തകര്‍ത്തു മാഷേ.....
  ആശംസകള്‍......

  മറുപടിഇല്ലാതാക്കൂ
 38. അജ്ഞാതന്‍3/18/2012 9:04 AM

  അക്ഷേപഹാസ്യം നന്നായിട്ടുണ്ട് :)

  മറുപടിഇല്ലാതാക്കൂ
 39. ആക്ഷേപഹാസ്യം എന്നാല്‍ ഇങ്ങനെ തന്നെ വേണം ..
  ശരിക്കും പൊളിച്ചടുക്കി...

  തീക്ഷണമായി എഴുത്തുകള്‍ ഇനിയും വരട്ടെ..

  പോസ്റ്റുകള്‍ വരാന്‍ ഞാന്‍ കാത്തിരിക്കുന്ന ബ്ലോഗുകളുടെ കൂട്ടത്തില്‍
  ഇനി ഈ ബ്ലോഗും ഉണ്ടാകും..

  അപ്പൊ അടുത്ത പോസ്റ്റ് വരും വരെ നമോവാകം..

  മറുപടിഇല്ലാതാക്കൂ
 40. കലക്കന്‍ വിഡ്ഡിമാന്‍ ! ..
  നിന്നിലേക്ക് ഞാന്‍ വിരല്‍ ചൂണ്ടുമ്പൊള്‍
  ബാക്കിയുള്ള നാല് വിരലും എന്നിലേക്കാണ്
  ചൂണ്ടപെടുന്നത് , എന്നേ, നിന്നെ, നമ്മളേ കാണുന്നു ..
  സ്വയമറിഞ്ഞും നിറഞ്ഞും ഹാസ്യം നിറച്ചും
  നേരു പരത്താതെ പറഞ്ഞു ..
  വൈകി പൊയെന്നൊരു ഖേദം മാത്രം സഖേ ..
  പാമ്പിന്റെ വാലു പൊലെ ചത്താലും അനങ്ങുന്ന
  വിരലുകളുമായി നമ്മളും .. ഇഷ്ടയേട്ടൊ ..

  മറുപടിഇല്ലാതാക്കൂ
 41. ആക്ഷേപഹാസ്യത്തിലൂടെ കാര്യമാത്രപ്രസക്തമായ വിഷയങ്ങള്‍
  അവതരിപ്പിച്ചു.ഞാനും ചിന്തിച്ചിരുന്നു പോയി,പോസ്റ്റ് വായിച്ച്
  കുറെനേരം.എല്ലാം സത്യമാണല്ലോ?!!.............?
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 42. കൊള്ളാം ചിരിപ്പിച്ചു.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 43. അക്ഷേപഹാസ്യംചിരിപ്പിച്ചു.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 44. പണ്യത്ത് പറയേണ്ട സമയത്ത് പറയണം

  മറുപടിഇല്ലാതാക്കൂ
 45. ഹാസ്യം ഹാസ്യമായി തന്നെ അവതരിപ്പിച്ചു.
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 46. പരയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുനൂ കേട്ടൊ
  അതും അസ്സല് ആക്ഷേപഹാസ്യത്തിലൂടെ

  മറുപടിഇല്ലാതാക്കൂ
 47. ശരിക്കും ഇന്നത്തെ അല്ലെങ്കിലും നാളത്തെ ഒരു ജനരേഷനെ ആണ് ആക്ഷേപ ഹാസ്യം കൊണ്ട് പറഞ്ഞത് നന്നായി രിക്കുന്നു ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 48. വര്‍ത്തമാനകാല സമൂഹത്തിന്റെ ജീവിതത്തെ ആക്ഷേപ ഹാസ്യത്തിലൂടെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 49. അയ്യടാ, ഇത് വായിച്ചില്ലെങ്കില്‍ ബഹുനഷ്ടമായേനെ.

  മറുപടിഇല്ലാതാക്കൂ
 50. വിഡ്ഡിമാൻ ആളൊരു ബുദ്ധിമാൻ തന്നെ!

  കൊള്ളാം സംഗതി!

  മറുപടിഇല്ലാതാക്കൂ
 51. ഈ വഴി വന്നവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി..

  മറുപടിഇല്ലാതാക്കൂ
 52. ങേ...ഇതെപ്പോ?? ഇന്നാ കണ്ടത്....സംഗതി കൊള്ളിച്ചു...

  മറുപടിഇല്ലാതാക്കൂ
 53. എല്ലാ ഓണ്‍ലൈന്‍ ജീവികള്‍ക്കും ഇത് സ്വന്തം കഥയായി തോന്നിപ്പിക്കുന്ന രചന...
  നന്നായിട്ടുണ്ട് വിഡ്ഢിമാന്‍..

  മറുപടിഇല്ലാതാക്കൂ
 54. ദേവൂട്ടിയുടെ ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 55. ഹൊ! ഞാന്‍ ഈ പോസ്റ്റ് കാണാന്‍ താമസിച്ചുപോയല്ലോ. യാഥാര്‍ത്ഥ്യങ്ങളെ എത്ര സരസമായി ഹാസ്യവല്‍ക്കരിച്ചിരിക്കുന്നു. ഓഫീസിലിരുന്നാണ് വായിച്ചത്. അവസാന ഭാഗങ്ങളെത്തിയപ്പോള്‍ വായ പൊത്തിപ്പിടിക്കേണ്ടി വന്നു. ക്വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ധാരാളമുണ്ട്. ഗ്രേറ്റ് വര്‍ക്ക്...ഗ്രേറ്റ്മാന്‍

  മറുപടിഇല്ലാതാക്കൂ