വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

തത്വചിന്ത

 തത്വചിന്ത


"ഇതെന്താണ് ?"
ജ്ഞാനി വലതുകൈയ്യിലെ ചൂണ്ടുവിരൽ ഉയർത്തികാണിച്ചു കൊണ്ട് ആൾക്കൂട്ടത്തോട് ചോദിച്ചു.

"അതൊരു വിരലാണ്.." ആൾക്കൂട്ടം സൗമ്യമായി മറുപടി പറഞ്ഞു.

"വിഡ്ഡികളെ. ശരിക്കു നോക്കൂ.ഇത് ഒന്നാണ് ! " അദ്ദേഹം ആക്രോശിച്ചു.
'
ശരിയാണല്ലൊ..' ആൾക്കൂട്ടം ഇളഭ്യരായി ഒന്ന് ചിരിച്ചു.

"ഇതെന്താണ് ?" അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

"അത് ഒന്നാണ് " ആൾക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു.

"പമ്പരവിഡ്ഡികളെ, ഇത് എന്റെ പെരുവിരലാണ്  !"  അദ്ദേഹം പൊട്ടിത്തെറിച്ചു.

'ശരിയാണല്ലൊ..' ആൾക്കൂട്ടം വീണ്ടും ഇളഭ്യരായി ഒന്ന് ചിരിച്ചു.

"ഇതെന്താണ് ? " അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

" അതൊരു വിരലാണ് " ആൾക്കൂട്ടത്തിലെ ചിലർ പറഞ്ഞു. "അതൊന്നാണ് " മറ്റുചിലർ  പറഞ്ഞു.

" മരക്കഴുതകളെ.. ഇത് ഒന്നാണ്  !",   ആൾക്കൂട്ടത്തിൽ 'അതൊരു വിരലാണ്' എന്നു പറഞ്ഞവരോട്   അദ്ദേഹം പറഞ്ഞു. . " കോവർ കഴുതകളെ  ഇതൊരു ചൂണ്ടുവിരൽ മാത്രമാണ് !",  'അതൊന്നാണ് 'എന്നു പറഞ്ഞവരുടെ നേരെ തിരിഞ്ഞ് അദ്ദേഹം ഒച്ച വച്ചു.

'ശരിയാണല്ലൊ..' ആൾക്കൂട്ടം വീണ്ടും ഇളഭ്യരായി.

"ഇതെന്താണ് " അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

"അതൊരു വിരലാണ്..അത് ഒന്നുമാണ്.." ഇത്തവണ തെറ്റില്ല എന്ന ഉറപ്പോടെ ആൾക്കൂട്ടം ഒന്നടങ്കം വിളിച്ചു പറഞ്ഞു.

അദ്ദേഹം ജനക്കൂട്ടത്തെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

"തിരുമണ്ടന്മാരെ.. ഇത്രയും നിസ്സാരമായ  ഒരു സംഗതി പോലും ഒരു വിരലാണൊ അതോ ഒന്നാണോ എന്ന് തീരുമാനിക്കാൻ നിങ്ങൾക്കാവുന്നില്ല.  പറയൂ, നിങ്ങളൊക്കെ ജീവിച്ചിരുന്നിട്ട് എന്തു ഫലം ? "

45 അഭിപ്രായങ്ങൾ:

 1. ഹ്ഹ്ഹ്ഹ്ഹ്.... പുലിയുടെ ബാക്കി ആണല്ലേ.... ഞാന്‍ പറയുന്നു അത് ഒന്നുമല്ല ..വിരലുമല്ലെന്നു ..അപ്പോളോ..?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

   ഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

   ഇല്ലാതാക്കൂ
  3. ഇതിനു പുലിയുമായും പൂച്ചയുമായുമൊന്നും ബന്ധമില്ല.. ഇതൊരു തത്വചിന്തയാണ് .(ഗൗരവം )

   വിരലല്ലെന്നും ഒന്നല്ലെന്നും ഒക്കെ പറഞ്ഞാൽ ഇടിച്ച് പീത്തിക്കളയും , പറഞ്ഞേക്കാം !

   ഇല്ലാതാക്കൂ
 2. അല്ല, ഈ ഞാനികളൊക്കെ എന്താ ഇങ്ങനെ? എന്‍റെ ഞാനിയെ ഞാന്‍ പരിചയപ്പെടുത്താം.

  കഥ ഒന്ന്.
  ജ്ഞാനിയും ഇന്‍വേര്‍ട്ടറും
  ജനങ്ങള്‍ തിങ്ങിത്തമാസിക്കുന്ന ആ പ്രദേശത്ത് ആദ്യമായാണ്‌ ജ്ഞാനി എത്തുന്നത്. കീല് പോലെ കറുത്ത രാത്രിയില്‍ ജ്ഞാനി അത് ശ്രദ്ധിച്ചു, വിശാലമായ ആ പ്രദേശത്ത്‌ മൊത്തം രണ്ടേ രണ്ട് വീടുകളിലേ വെളിച്ചം തെളിയുന്നുള്ളൂ.പിറ്റേന്നും ജ്ഞാനി അത് വഴി നടന്നു പോയി. കാഴ്ച പഴയത് തന്നെ. ജ്ഞാനി ശിഷ്യന്മാരോട് കാര്യമെന്താണെന്നന്വേഷിച്ചു വരാനാവശ്യപ്പെട്ടു. ശിഷ്യന്മാര്‍ വെളിച്ചം കണ്ട രണ്ട് വീടുകള്‍ക്ക്‌ നേരെ പാഞ്ഞു. അര നാഴിക നേരം കഴിഞ്ഞു കാണും, അവര്‍ തിരിച്ചെത്തി അറീച്ചു, ‘ആയുഷ്മന്‍, ദൈവത്തിന്‍റെ രണ്ടടിമകളുടെ വീടുകളാണവ, അവര്‍ക്കല്ലാഹു യു.പി.എസ് (ഇന്‍വേര്‍ട്ടര്‍) വാങ്ങാന്‍ മാത്രമുള്ള അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കുന്നു.

  കഥ രണ്ട്
  അന്ധരെ സുഖപ്പെടുത്തുന്ന ജ്ഞാനി

  ആ സന്ധ്യാ നേരത്ത് ജ്ഞാനി വന്നത് വീട്ടുകാര്‍ കണ്ടില്ലെന്ന് നടിച്ചു. അവര്‍ ഏതോ സീരിയല്‍ കാണുകയായിരുന്നു. ജ്ഞാനി ഒന്നും മിണ്ടാതെ സോഫയില്‍ പുറം വളച്ചു കാല് നീട്ടി ഇരുന്നു. പൊടുന്നനെ വീട്ടുകാരുടെ കണ്ണില്‍ ഇരുള്‍ മൂടി. അവര്‍ക്ക്‌ ഒന്നും കാണാനാകുന്നില്ല. പിന്നെകൂട്ടക്കരിച്ചിലായി അവര്‍ ജ്ഞാനിയുടെ അടുത്തെത്തി അപേക്ഷിച്ചു, “ആയുഷ്മന്‍! അങ്ങയെ ഞങ്ങള്‍ അവഗണിച്ചു. മാപ്പാക്കണം, ഇനി ആവര്‍ത്തിക്കില്ല.ഞങ്ങളുടെ കാഴ്ച തിരിച്ചു തരണം.” അവര്‍ ജ്ഞാനിയുടെ കാലില്‍ വീണു. അക്ഷോഭ്യനായി താടി ഉഴിഞ്ഞു കൊണ്ടിരുന്ന ജ്ഞാനി ചാടി എഴുന്നേറ്റുകൊണ്ട് ആക്രോശിച്ചു, “നായിന്‍റെ മക്കളെ, എന്‍റെ കാലില്‍ നിന്ന് പിടി വിട്. ഇപ്പോള്‍ പവര്‍ കട്ടിന്‍റെ സമയമാണ്.അര മണിക്കൂര്‍ കാത്താല്‍ നിങ്ങളുടെ കണ്ണിന്‍റെ കാഴ്ച തിരിച്ചു കിട്ടും.”

  കഥ മൂന്ന്
  ജ്ഞാനിയും മൂസാ ഓട്ടോക്കാരനും

  ചക്രവാള സീമകളിലേക്ക് ലയിച്ചു നില്‍ക്കുന്ന വിജനതിയില്‍ ജ്ഞാനി ചുറ്റും നോക്കി. നഗ്നനേത്രങ്ങള്‍ക്ക് കാണാവുന്ന മനുഷ്യ ജീവിയായി താന്‍ പിടിച്ചു വച്ചിരിക്കുന്ന മൂസാ ഓട്ടോക്കാരന്‍ മാത്രം. ജ്ഞാനി ആകാശത്തേക്ക് കൈകളുയര്‍ത്തി ഉറക്കെ വിളിച്ചു പറഞ്ഞു, “ദൈവമേ നിന്നെക്കുറിച്ചോര്‍ത്തോര്‍ത്ത്‌ ഞാന്‍ ഇവിടം വരെയെത്തി. ഇപ്പോള്‍ തിരിച്ചു പോകാന്‍ മൂസാ ഓട്ടോക്കാരന്‍ രണ്ടായിരം രൂപ ചോദിക്കുന്നു”

  കഥ നാല്
  കിണര്‍ ശുദ്ധീകരിക്കുന്ന ജ്ഞാനി

  ഗ്രാമത്തിലെ കിണറ്റില്‍ നായ ചാടി. നായ ചാടിയതല്ല അറിയാതെ വീണുപോയതാണെന്ന് ജനസംസാരം. നായ വീണ കിണര്‍ ശുദ്ധീകരിക്കേണ്ടാതുണ്ടായിരുന്നു. അതിനായി നാട്ടുകാര്‍ അറിവാളിയുടെ അടുത്തെത്തി. അറിവാളി പറഞ്ഞു, “ഇരുന്നൂറ് ബക്കറ്റ് വെള്ളം കിണറ്റില്‍ നിന്ന് കോരി ഒഴിവാക്കുക, അത് ശുദ്ധമായിക്കൊള്ളും”അവര്‍ ഇരുന്നൂറ് ബക്കറ്റ് വെള്ളം കിണറ്റില്‍ നിന്ന് കോരി ഒഴിവാക്കി.പിറ്റേ ദിവസം കിണറ്റില്‍ നിന്ന് പുറപ്പെട്ട രൂക്ഷഗന്ധം സഹിക്കാനാവാതെ നാട്ടുപ്രമാണിമാര്‍ പണ്ഡിതനെ സമീപിച്ച് കാര്യം വിശദീകരിച്ചു. നിരവധി തടിച്ച ഗ്രന്ഥങ്ങള്‍ പരിശോധിച്ച് പണ്ഡിതന്‍ പറഞ്ഞു,“നാന്നൂറ് ബക്കറ്റ് വെള്ളം കിണറ്റില്‍ നിന്ന് കോരി ഒഴിവാക്കുക കിണര്‍ പരിശുദ്ധമാകും”അവരങ്ങനെ ചെയ്തു. പക്ഷേ പിറ്റേ ദിവസം കിണറ്റില്‍ നിന്ന് അതിരൂക്ഷമായ ദുര്‍ഗന്ധമാണ് ഉയര്‍ന്നു പൊങ്ങിയത്. അങ്ങനെയാണവര്‍ ജ്ഞാനിയുടെ അടുത്തെത്തുന്നത്. ജ്ഞാനി പറഞ്ഞു,“കിണര്‍ കാണാതെ ഒന്നും പറയാനാകില്ല.”കിണര്‍ നല്ലതുപോലെ നിരീക്ഷിച്ച ശേഷം ജ്ഞാനി പറഞ്ഞു, “ആദരവര്‍ഹിക്കാത്ത മണ്ടന്മാരേ, നായയുടെ ജഡം കിണറ്റില്‍ നിന്ന് എടുത്തൊഴിവാക്കുക. കിണര്‍ താനെ ശുദ്ധമായിക്കൊള്ളും”

  മറുപടിഇല്ലാതാക്കൂ
 3. ഹ ഹ ഹ.. ആരിഫ്ക്കാ..
  മഹാജ്ഞാനികൾ തന്നെ..

  മറുപടിഇല്ലാതാക്കൂ
 4. അവിടെ ഞാന്‍ വിരലും ഒന്നും മാത്രമല്ല , തത്വത്തില്‍ ഏക ലോകവിഭാവനയും കാണുന്നു. ഏക വരല്‍ ചൂണ്ടുന്ന അന്തരീക്ഷത്തിന്‍റെ അനുസരണക്കേടും കാണുന്നു. തത്വചിന്തയുടെ ഏകീകരണ സിദ്ധാന്തം കാണുന്നു. ഹേ മഹാനുഭാവാ, അങ്ങേത്ര ദാര്‍ശനികന്‍..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വത്സാ, കാലു പിടിച്ച് ആരാധിക്കരുത്..എനിക്കത്ര വിശ്വാസം പോര..

   ഇല്ലാതാക്കൂ
 5. ആളെക്കുപ്പീലാക്കി കബളിപ്പിക്കുന്നവരാണോ ജ്ഞാനികള്‍ ..!? ഇതിനു മുമ്പും ചില ജ്ഞാനികളെക്കുറിച്ച് കേട്ടിട്ടുണ്ട് .. ഓല്‌ക്കെല്ലാം ഈ ഒരു കൊണക്കെട് ണ്ടാര്ന്നു...

  ഇഷ്ടായി ജീ... (അങ്ങയുടെ തൂലികാനാമം വിളിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ജീയില്‍ ഒതുക്കുന്നു. ആ പേര് എനിക്ക് ലേശം പോലും ഇഷ്ടായില്ല.)

  മറുപടിഇല്ലാതാക്കൂ
 6. മനോജേ ,,നീയ്യും ജ്ഞാനി ആയോ ?ഇനി ഞാനെന്നാ ചെയ്യും എന്റെഒടെ തമ്പുരാനെ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വേണെങ്ങെ ആരും കാണാതെ അരക്കുപ്പി തരാം..
   മ്മടെ ആളായിപ്പോയില്ല്യേ ?

   ഇല്ലാതാക്കൂ
 7. വിരലിന്റെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ഒന്നും, ഒന്നിന്‍റെ ഭാഗത്ത് നിന്ന് നോക്കിയാല്‍ വിരലും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എ ? കൊല്ലക്കടയിൽ സൂചീ വിൽക്കുന്നോ ?
   തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ ?

   ഇല്ലാതാക്കൂ
 8. ഹിഹി.. ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു... ഒരു ഗുരുവിനെ അന്യെഷിച്ചുള്ള നടത്തത്തിനു ശുഭാന്ത്യമായി....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരി.. രണ്ടു കുപ്പി ദശമൂലാരിഷ്ടം ദക്ഷിണ വെയ്..

   ഇല്ലാതാക്കൂ
 9. അപ്പോളങ്ങനെയാണ് കാര്യങ്ങളല്ലേ..എന്തു പറഞ്ഞാലും കുഴപ്പമാണ്.. അതു കൊണ്ട് നമ്മള്‍ കൈ കഴുകുന്നു....

  മറുപടിഇല്ലാതാക്കൂ
 10. ഇങ്ങിനെയും ജ്ഞാനികളോ? കൊള്ളാം...

  മറുപടിഇല്ലാതാക്കൂ
 11. നടന്ന് നടന്ന് അവസാനം ജ്ഞാനിയുമായല്ലേ മനോജേ.. ഇനി ഇവിടെ വരുമ്പോ കരുതി വരണം..

  മറുപടിഇല്ലാതാക്കൂ
 12. ഹിഹി.. ഞാനും ഇനി ജ്ഞാനിയാകട്ടെ.. ഒരു ഗമണ്ടന്‍ ജ്ഞാനി..

  മറുപടിഇല്ലാതാക്കൂ
 13. മനുഷ്യനു മനസ്സിലാകണ ചോദ്യം ചോദിച്ചാൽ ജ്ഞാനിയാവില്ലല്ലൊ...!!

  മറുപടിഇല്ലാതാക്കൂ
 14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 15. ഞങ്ങളുടെ നാട്ടിലും കണ്ടട്ടുണ്ട് ഞാന്‍ ചില ജ്ഞാനികളെ, എന്തിനും തിരിച്ചും മറിച്ചും ഉത്തരം പറയാന്‍ കഴിയുന്നവര്‍. പക്ഷെ ആ ജ്ഞാനികള്‍ ഫോമാകണമെങ്കില്‍, സന്ധ്യാസമയമാകണം എന്ന് മാത്രം. ഈ ജ്ഞാനി (വിഡ്ഢിമാനല്ല) സന്ധ്യ ആവാതെതന്നെ ഫോമായി എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 16. ഹ്ഹഹ, ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ച് പോയവരോ ആയ ഒരാളുമായും ഒരു ബന്ധവുമില്ല എന്നും അറിയിച്ച് കൊള്ളുന്നു.

  ഇനി ഞാൻ ആലോചിച്ച് കൂട്ടിയതാവില്ലേ, ആവാതെ.. ആവുമോ... ആകാം... അല്ലെങ്കിൽ വിട്ട് കളയാം...

  മറുപടിഇല്ലാതാക്കൂ
 17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 18. ജ്ഞാനികള്‍ അല്ലെങ്കിലും പണ്ട് മുതലേ ഇങ്ങനെയൊക്കെതന്നെയാണ്!എന്താല്ലേ

  മറുപടിഇല്ലാതാക്കൂ
 19. ഞാന്‍ പറയുന്നത് മാത്രമാണ് ശരി എന്നത് ഇന്നത്തെ മനുഷ്യന്റെ സ്വഭാവമായി മാറിയിരിക്കുന്നു. അതിനു ന്യായത്തിന്റെ പിന്തുണ അവനു വേണ്ടെന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 20. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 21. ജ്ഞാനികള്‍ പെരുകിയതാണ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലു വിളി. കൂടുതല്‍ വിഡ്ഢികളെ വേണം നമുക്ക്.. കൂടുതല്‍ കൂടുതല്‍ വിഡ്ഢികളെ ..

  മറുപടിഇല്ലാതാക്കൂ
 22. ഇതൊരു വലിയ ചിന്ത തന്നെ ആയി പോയി... ഹോ..

  മറുപടിഇല്ലാതാക്കൂ
 23. ഭയങ്കരം തന്നെ.... എന്നാലും ലവന്മാര്‍ക്കു അതുപോലും മനസിലാക്കാന്‍ പറ്റിയില്ല.

  ശരിയാണ് വിദ്ദിമാന്‍, പലപ്പോളും പലതും നമുക്ക് ഉറപ്പിക്കാന്‍ കഴിയാറില്ല. എന്ത് ഏതെന്ന സന്ദേഹം മനസ്സില്‍ എപ്പോളും നിറഞ്ഞു തന്നെ നില്‍ക്കുന്നു..

  തത്വ ചിന്ത നന്നായി... എനിക്ക് ഇത്തരം പോസ്റ്റുകളോട് ഒരു പ്രത്യേക പ്രിയമാണ്...

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 24. ഞാനിക്ക് വേണ്ടത് വിനയം ആയിരുന്നു
  ഇവിടെയും എവിടെയും ജ്ഞാനികള്‍;
  ഞാനെന്ന അഹങ്കാര ഗര്‍ വിലാണ്

  മറുപടിഇല്ലാതാക്കൂ
 25. പറയൂ, നിങ്ങളൊക്കെ ജീവിച്ചിരുന്നിട്ട് എന്തു ഫലം ?

  ജ്ഞാനി പറഞ്ഞ ആ വാചകത്തില്‍ കുറച്ചു സത്യം ഉണ്ട്.ഒരു വട്ട് പിടിച്ച ജ്ഞാനിക്ക് ചെവി കൊടുത്തതിനു...

  മറുപടിഇല്ലാതാക്കൂ


 26. ദേ ഒരു മഹാ.............. പണ്ഡിതന്‍. :,:)

  മറുപടിഇല്ലാതാക്കൂ
 27. അച്ഛൻ പത്തായത്തിലില്ലാ എന്നും പറഞ്ഞുകൊണ്ട് ജ്ഞാനി ഒരു വിരലും പൊക്കിക്കൊണ്ടോടി, പുറകേ ഒരു പുലിയും, നഗ്നനായ ഒരു പുലി!

  മറുപടിഇല്ലാതാക്കൂ
 28. അജ്ഞാതന്‍10/10/2012 7:08 AM

  ethu nammude rajyakrude swabhavathinte ner rekha aanu, yukthi ennathu poyittu athinte artham ariyathavaranu nammude rajyathullathu.. onnineyum chodyam cheyyanum swantham budhi upayogikkanum (mati) pattanjathu kondannu sasthrathil nammalu purakil poyathu.. vellkkaru vijayichathum...

  മറുപടിഇല്ലാതാക്കൂ
 29. നേർത്തെ വായിച്ച്ർക്ക്ണു, പക്ഷേ എന്റെ അഭിപ്രായം കാണാനില്ലല്ല്. പുലി പിടിച്ചോ ? ഇനി ഞാൻ ഇട്ടില്ലേ ? എന്തായാലും കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 30. വായിച്ചപ്പോള്‍ അറിയാതെ ജ്ഞാനിയുടെ സ്ഥാനത്ത് പല രാഷ്ട്രീയ പ്രതിഭാകളുടെയും മുഖം തെളിഞ്ഞു, മണ്ടന്മാരുടെ കൂട്ടത്തില്‍ ഒന്നായി എന്റെയും!
  ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 31. ഹി ഹി ജ്ഞാനിയുടെ അവസ്ഥ കണ്ടു ചിരി വന്നു
  ഇഷ്ട്ടായി ട്ടോ കുറഞ്ഞ വരികളില്‍ കുറെ പറഞ്ഞു ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 32. നേരിട്ടൊരു ചോദ്ദ്യം; അല്ലാ ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി..?

  മറുപടിഇല്ലാതാക്കൂ