ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

ഉറങ്ങാതെ

ഉറങ്ങാതെ



മറന്നതിനുള്ള മറുപടി

പിഞ്ചുചെവികളിൽ ഈയം പോലെ തിളയ്ക്കുന്നുണ്ടാവണം

കുസൃതിക്കുള്ള ശിക്ഷണം

കുഞ്ഞുതുടകളിൽ തിണർത്ത് കിടപ്പുണ്ടാവണം

എന്നിട്ടുമെന്തിനാണ്

ഉറങ്ങാൻ നേരം

പുറകിലല്പനേരം പതുങ്ങി

ഒരു കുഞ്ഞുമ്മ കവിളിൽ പകർന്ന്

നീ മടിയിൽ കയറിയിരുന്നു കളഞ്ഞത് ?!



രാവേറെ വൈകിയിരിക്കുന്നു.

ഉറക്കത്തിൽ

മാലാഖമാരൊപ്പം ഊയലാടിയാവും

നീ പുഞ്ചിരിക്കുന്നത്.

പക്ഷെ

എനിക്ക്

ഉള്ളമുരുകിയൊലിച്ച്

വലിയൊരു കടൽ തൊണ്ടയിൽത്തടഞ്ഞ്

ഉമ്മകൾ പകർന്ന് ഉണർന്നു കിടന്നേ പറ്റൂ.

ഉറങ്ങുക, എന്റെ മാലാഖക്കുഞ്ഞേ,

ഉറങ്ങാതെ

കണ്ണീർതാരാട്ടു പാടിയിരിക്കാം ഞാൻ.

---------------------

കുറച്ചു കാലം മുമ്പ് വാ‍യിച്ച ഒരു പുസ്തകത്തിൽ കണ്ട കത്തിനോട് കടപ്പാട്. ( ഒരു വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട പുസ്തം മാത്രമാണെന്നേ ഓർമ്മയുള്ളു..ഡേവിഡ് കാർനഗി എന്നാണു എഴുത്തുകാരന്റെ പേരെന്നു തോന്നുന്നു )

17 അഭിപ്രായങ്ങൾ:

  1. നിഷ്കളങ്കത... നമുക്ക് കൈമോശം വന്ന വസ്തു...

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു ഈ കുഞ്ഞു കവിത എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  3. അമ്മ മനസ്സിന് പ്രണാമം.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി, ലുട്ടുമോൻ, ജെഫു, മയില്പീലി & നാമൂസ്, ഈ വഴി വന്നതിന്

    മറുപടിഇല്ലാതാക്കൂ
  5. ഒരു നല്ല കവിത...നന്മകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. കണ്ണുനീര്‍ നിറയ്ക്കുന്ന കവിത ,മാലാഖ കുഞ്ഞേ ഇനിയും താരാട്ട് പാടുക

    മറുപടിഇല്ലാതാക്കൂ
  7. കണ്ണുനിറയാത്ത ഏതച്ഛനാണുള്ളത് !

    മറുപടിഇല്ലാതാക്കൂ
  8. കരുതല്‍... വാല്‍സല്യം...
    എനിക്കും പലപ്പോഴും തോന്നിയിട്ടുള്ള ഫീലിംഗ്...
    എന്‍റെ മനസിലെ ദേഷ്യം ബാക്കിനില്‍ക്കുമ്പോഴും അടിയുടെ വേദന മറന്ന് അമ്മേ...ന്നു വിളിച്ച് കുഞ്ഞ് പിന്നാലെ വരുമ്പോള്‍...

    മറുപടിഇല്ലാതാക്കൂ
  9. :) ദിനവും സംഭവിക്കുന്നത്‌ ....

    മറുപടിഇല്ലാതാക്കൂ
  10. എല്ലാ മാതാപിതാക്കളുടേയും അനുഭവം. ഉറങ്ങുന്ന പൊന്‍കുഞ്ഞിനെ നോക്കിയിരിക്കുമ്പോള്‍ മനസ്സിലൊരു സങ്കടകടലിരമ്പും അവനെ ശിക്ഷിച്ച ദിവസമാണെങ്കില്‍.., ഇനിയില്ലെന്ന് ഉറപ്പിക്കും. പക്ഷേ പിന്നേയും നേര്‍വഴിയെന്ന ഉത്തരവാദിത്വം ചെയ്യിച്ചു പോവുന്നു. നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  11. ഒരു കണ്ണീര്‍താരാട്ട്

    മറുപടിഇല്ലാതാക്കൂ