വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

വിഡ്ഡ്യാരംഭം.

വിഡ്ഡ്യാരംഭം.

ഓം.

ഹരിശ്രീഗണപതയെ നമഃ

അവിഘ്നമസ്തു.

“ഭാഷാപിതാവിന്റെ പവിത്രഭൂമിയിൽ

മകന് ഹരിശ്രീ കുറിയ്ക്കാൻ കഴിഞ്ഞത്

മഹാപുണ്യം”

നീട്ടിപ്പിടിച്ച കുഴലിനു മുൻപിൽ

പിതാവ് നിരുദ്ധകണ്ഠനായി.

ചക്രങ്ങൾ വീണ്ടുമുരുണ്ടു.

വലിയ മതിൽ‌ക്കെട്ടിന്റെ നാലകം

കുഞ്ഞിന്റെ നീട്ടിപ്പിടിച്ച നാക്ക്

പാതിരി കഠാര കൊണ്ട് വടിച്ചു.

വിരലുകൾ അമ്ലം കൊണ്ടു കഴുകി.

തോക്കിൻ‌മുന കൊണ്ട് നാക്കിൽ,

ഓട്സും ആൽമണ്ടും സ്ട്രോബറിയും

വിതറിയ തളികയിൽ

കുഞ്ഞുവിരൽ ബലമായമർത്തി,

കോറിയിട്ടു

A, B,C…………

“മലയാളം കൂപമണ്ഠൂകം.

ലോകഭാഷയല്ലോ ഭാവിജീവിതം”

സ്വയം നീട്ടിപ്പിടിച്ച കുഴലിനുമുമ്പിൽ

പിതാമഹാൻ വീണ്ടും നിരുദ്ധകണ്ഠനായി.

9 അഭിപ്രായങ്ങൾ:

  1. പിതാമഹാൻ വീണ്ടും നിരുദ്ധകണ്ഠനായി,കൊള്ളാം ......

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായത്തിനു നന്ദി, വെള്ളരി പ്രാവ് , കൊച്ചുമോൾ & നാരദർ

    മറുപടിഇല്ലാതാക്കൂ
  3. വിഡ്ഢ്യാരംഭം - നല്ല ആശയമുള്ള വരികള്‍. ശക്തം.

    മറുപടിഇല്ലാതാക്കൂ
  4. കണ്ടിരുന്നില്ല.

    കുഞ്ഞുവിരൽ ബലമായമർത്തി,

    കോറിയിട്ടു

    A, B,C……


    അവരോടൊക്കെ ഒന്നേ പറയാനുള്ളൂ .... മാനിഷാദ

    മറുപടിഇല്ലാതാക്കൂ
  5. എന്‍റമ്മോ.... ആധുനികം ..പോരാ ..ഉത്തരാധൂനികം ...

    മറുപടിഇല്ലാതാക്കൂ
  6. വിഢ്ഢ്യാരംഭം തന്നെ

    മറുപടിഇല്ലാതാക്കൂ
  7. ആശങ്കയിലേക്ക് വിരല്‍ ചൂണ്ടുന്ന ആശയം....
    ശക്തമായ വരികള്‍...

    മറുപടിഇല്ലാതാക്കൂ