ആദ്യത്തെ ഒരാഴ്ച്ച സ്വർഗമായിരിക്കും
ശേഷം, കാറ്റുപോയ ബലൂൺ പോലെ
കീശ ശൂന്യമായിത്തീരും.
പിന്നെ പണി കഴിഞ്ഞ്
പൊടിയും വിയർപ്പുമണിഞ്ഞ്
നടന്നു തളർന്നെത്തുമ്പോൾ
നട്ടുച്ചയ്ക്കലക്കിയും
ഉള്ളിയരിഞ്ഞും കനലൂതിയും
മറ്റൊരുച്ഛിഷ്ടമായ്
അടുക്കളയിൽ പുകയുന്നുണ്ടാവും.
കത്തുന്ന കണ്ണുകൾ
പരസ്പരം നോക്കും.
മകനെ തട്ടിയെടുത്തവളെന്നും
അതിനപ്പുറവുമുള്ള സരസ്വതികൾ
കേട്ട് കാതുകൾ തഴമ്പിക്കും.
പീടികക്കാരന്റേയും വാടകക്കാരന്റേയും
മുമ്പിൽ നാണം കെട്ടുവെന്ന്
രാത്രിയങ്കം വെട്ടി
കിടക്കയിൽ പരസ്പരം തൊടാതെ
അരിഞ്ഞു വീണ് രണ്ടു പാഴ്തടികളാകും.
പിന്നെയിതെല്ലാം നിത്യാഭ്യാസമാകും.
സ്വർഗനാളുകളിലെ സാക്ഷിമുകുളങ്ങളെ അനാഥരാക്കി
ആത്മഹത്യയെക്കുറിച്ചോ മോചനത്തെകുറിച്ചോ
ചിന്തിച്ചുറയ്ക്കും.
അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ്
നഗരത്തിൽ ഒരു വസതി,
ഒരു നാൽചക്രവണ്ടി,
ശീതീകരണി,
അലക്കു യന്ത്രം,
വാതകയടുപ്പ്,
ഉപ്പ്,
കർപ്പൂരം,
പിന്നെ
പെണ്ണിന്റെ മാത്രം നൈസർഗികാഹ്ലാദത്തിന്
അഞ്ചു റാത്തൽ സ്വർണ്ണം,
വട്ടചിലവിനു ദശലക്ഷങ്ങൾ,
ആവശ്യപ്പെട്ടത്.
ഇതിന്റെയെല്ലാം അകമ്പടിയിൽ
നമ്രമുഖിയായ് കതിർമണ്ഡപത്തിൽ വരൂ.
പ്രണയം
ഇനിയും
വസന്തം വിടർത്തുന്നത്
കാണിച്ചു തരാം.
nice--------------
മറുപടിഇല്ലാതാക്കൂഇതൊക്കെ തന്നെയല്ലേ സധാരണ ജീവിത എന്ന് പറയുന്നത്. പിന്നെ ഇതിലാനന്ദിക്കുകയല്ലാതെ മറ്റൊന്നുമില്ല. നമ്മൾ വെറുതെ ജീവിതത്തെ വെറുത്ത് വല്ല ദുഷ്ടവിചാരങ്ങളിലും ചെന്നു പോയി ചാടുന്നതിനേക്കാൾ നല്ലതല്ലേ ഇതിലൊക്കെ ആനന്ദം കണ്ടെത്തി സന്തോഷമായി ജീവിക്കുന്നത്.
മറുപടിഇല്ലാതാക്കൂഅവസാന വരികളില്‍ കവി പറഞ്ഞിരിക്കുന്ന ഭൌതിക നേട്ടങ്ങളില്‍ മാത്രമാണോ ജീവിതം പച്ചക്കുന്നത് ?
മറുപടിഇല്ലാതാക്കൂഎങ്കില് കവിക്ക് തെറ്റി ....
ഇത്തരം വാരികോരി കിട്ടലുകള്‍ ഒന്നും ഇല്ലാതെ കരുപിടിച്ച അനേകം ജീവിതങ്ങള്‍ ...
അതില്‍ കവിയുടെ ആദ്യ വരികളിലെ അനുഭവങ്ങള്‍ പച്ചയായി കണ്ടേക്കാം. അതുകൊണ്ട് അതൊരു പരാജയം എന്ന് നിരൂപിച്യൂട .....
കവിത അസ്സലായി . പക്ഷെ കവി പങ്കു വെച്ച ആശയത്തോട് വിയോജിപ്പുണ്ട് ... അതിവിടെ ചാര്‍ത്തുന്നു
ആശംസകളോടെ .... (തുഞ്ചാണി)
ആക്ഷേപഹാസ്യമാണുള്ളിലുണ്ടായിരുന്നത്. പക്ഷെ വായിക്കുന്നവർ വേറേന്തൊക്കെയൊ ധരിക്കുന്നു. എഴുത്തിന്റെ കുഴപ്പമാണോ ?
മറുപടിഇല്ലാതാക്കൂചില കാര്യങ്ങള്‍ കടുപ്പിച്ച് തന്നെ പറയുന്നതാണ് നല്ലത്.
മറുപടിഇല്ലാതാക്കൂആപേക്ഷിക സത്യവും സത്യം തന്നെയാണ്
ഇതിൽ അതിശയോക്തിയൊന്നും ഇല്ല, വിഡ്ഡിമാൻ... തൃശ്ശൂരിലാണു, കൃസ്ത്യാനിയാണെങ്കിൽ മുഴുവനും സത്യം.. ഹ.ഹാ.
മറുപടിഇല്ലാതാക്കൂ"പ്രണയം ഇനിയും
വസന്തം വിടർത്തുന്നത്
കാണിച്ചു തരാം. "
കവിത കൊള്ളാം ..പക്ഷെ ആ ആശയത്തോട് പൂര്‍ണ്ണമായ യോജിപ്പില്ല ...!
മറുപടിഇല്ലാതാക്കൂഏത് ആശയമെന്ന് വ്യക്തമാക്കൂ ഫൈസു
മറുപടിഇല്ലാതാക്കൂഒരു ശരാ ശരി സാധാരണ ജീവിതത്തെ ഭംഗി ആയി വരച്ചു
മറുപടിഇല്ലാതാക്കൂഇതൊന്നുമല്ലാതെയും കുടുംബങ്ങള്‍ ഉണ്ട്. അതിനാല്‍ ഇത് സാധാരണം എന്ന് പറയാന്‍ പറ്റില്ല.
മറുപടിഇല്ലാതാക്കൂhttp://surumah.blogspot.com
ഇതു തന്നെ സാധാരണം. താങ്കൾ പറഞ്ഞ കുടുംബങ്ങൾ അസാധരണം.
മറുപടിഇല്ലാതാക്കൂസാധാരണ ജീവിതം ആണോ???
മറുപടിഇല്ലാതാക്കൂഅസാധരണമാക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും പരിപൂർണ്ണവിജയമായിരുന്നില്ല
മറുപടിഇല്ലാതാക്കൂkuzhappalla..welcome to my blog
മറുപടിഇല്ലാതാക്കൂnilaambari.blogspot.com
if u like it plz follow and support me!
തലയണ മന്ത്രങ്ങളുടെ
മറുപടിഇല്ലാതാക്കൂഇഴകള് ചേര്‍ത്തൊരുക്കി
കവിതയ്ക്ക് കോപ്പ് കുട്ടുന്നതില്‍
കവിയുടെ വിഹ്വലത പ്രസക്തം
പുതു വത്സരാശംസകള്‍
പറഞ്ഞതൊക്കെയും അര്‍ത്ഥപൂര്‍ണമായ ജീവിത സത്യങ്ങള്‍!
മറുപടിഇല്ലാതാക്കൂഈ ഓരോ ചെറു വരികള്‍ക്കും വരുത്തിയ ആ നിയന്ത്രണം നല്ലതെങ്കിലും ഗദ്യമായോ അതോ പ്രാസം നന്നായി ഇണക്കിയ ഒരു കവിതയായോ വായിക്കാന്‍ കൊതി തോന്നി.
അവതരണം കാവ്യ ശൈലിയില്‍ നിന്നായാതിനാലോ എന്തോ എനിക്ക് കൂടുതല്‍ വിവരിക്കാന്‍ അറിയില്ല, ഇഷ്ടമായി അത്രതന്നെ. എങ്കിലും.....കൂടുതല്‍ നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍.
അഞ്ചു റാത്തൽ സ്വർണ്ണം,
മറുപടിഇല്ലാതാക്കൂവട്ടചിലവിനു ദശലക്ഷങ്ങൾ,
...അതു മതി, അത്രേം മതി. കൂടുതലൊന്നും ഞാന്‍ ചോദിക്കണില്ല
സംഗതി ജോറായിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തിന്റെ മുഖം...
മറുപടിഇല്ലാതാക്കൂസ്നേഹിക്കുന്നതിനു വില, സ്ത്രീ ധനമായി അഞ്ചു റാത്തല്‍ സ്വര്‍ണം, വട്ടചെലവിനു രണ്ടോ മൂന്നോ കോടി .. വമ്പിച്ച ആദായ വില്പന അല്ലെ
മറുപടിഇല്ലാതാക്കൂ