വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പുരുഷ ലക്ഷണം

പുരുഷ ലക്ഷണം


മനസ്സു നിറയെ മനുഷ്യത്വമാണ്.

എങ്കിലും, ചുറ്റിപ്പറക്കുന്ന കഴുകുപോലെ

മുഴുത്ത മാംസത്തിലാണു നോട്ടം.


അമ്മയും പെങ്ങളും വീട്ടിലുണ്ട്.

പക്ഷെ വളം വരിയുന്ന വേരുകൾ പോലെ

ആൾക്കൂട്ടത്തിലെപ്പോഴും

വിരലുകൾ തോണ്ടി ഞെരിക്കും.


അനാദികാലം മുതലേ ചിത്തം സംസ്കൃതമാണ്.

പക്ഷെ മധുരം മണക്കുന്ന മക്ഷിയെപ്പോൽ

ഒറ്റയ്ക്കിരുട്ടിൽ കണ്ടാൽ

മണിപ്രവാളമേ മൂളൂ.


പാശ്ചാ‍ത്യകേളീസൌകുമാര്യങ്ങളിലേക്കാണ്

ദേഹമോഹപ്രയാണം

പക്ഷെ കുറ്റിയിൽ കെട്ടിയ നായയെപ്പോൽ

മനുസ്മൃതിയ്ക്കു ചുറ്റുമാണു മസ്തിഷ്കഭ്രമണം.


ചാമിയോളം വരില്ല;

എങ്കിലും അറുത്തെറിഞ്ഞാൽ

മുളച്ചുപൊന്തുംശിരസ്സുമായ്

ഒരു കുഞ്ഞുദശമുഖച്ചാമി ഉള്ളിലുറങ്ങിക്കിടപ്പുണ്ട്.


അതുകൊണ്ടു പെങ്ങളേ

ഒഴിഞ്ഞുമാറി നടന്നോളിൻ

ഓതിരം കടകം പറഞ്ഞോളിൻ

അരയിലെപ്പോഴുമൊരു ചുരിക കരുതിക്കോളിൻ.

29 അഭിപ്രായങ്ങൾ:

  1. വേദന തോന്നുന്നു ,ഈ കവിതയുടെ മുള്ളുകളേറ്റ് എന്റെ കൊമ്പൊക്കെ മുറിഞ്ഞു.ആണായി പിറന്നതില്‍ അവമതി നിറഞ്ഞു മനം കുനിഞ്ഞു

    മറുപടിഇല്ലാതാക്കൂ
  2. എഴുതുന്നവനും വിശുദ്ധനൊന്നുമല്ല ചങ്ങാതീ..തല കുമ്പിട്ടു നിന്ന് ഒരു നിതാന്തകുമ്പസാരം..അത്രേയുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  3. മലയാളികളുടെ കപട സദാചാരത്തിന്റെ മുഖം അടച്ച് അടി കൊടുത്തത് പോലെ ആയല്ലോ മാഷേ..
    ഏകദേശം ഇതേപോലെ ഒരെണ്ണം നമ്മുടെ ബെര്‍ലിച്ചായനും എഴുതീട്ടുണ്ട്
    http://berlytharangal.com/?p=7222

    മറുപടിഇല്ലാതാക്കൂ
  4. ഷഷ്ടിയ്ക്കും, പിണ്ടിപെരുന്നാളിനും എല്ലാം സൂക്ഷിയ്ക്കണം പെങ്ങന്മാരേ! അഭിനന്ദനങ്ങൾ, മനോജ്!

    മറുപടിഇല്ലാതാക്കൂ
  5. നന്ദി പ്രദീപ്..പിന്നെ ബെർളിത്തരങ്ങൾ വായിക്കാറില്ല. സത്യം..കാരണം അസൂയ..

    മറുപടിഇല്ലാതാക്കൂ
  6. അതുകൊണ്ടു പെങ്ങളേ

    ഒഴിഞ്ഞുമാറി നടന്നോളിൻ

    ഓതിരം കടകം പറഞ്ഞോളിൻ

    അരയിലെപ്പോഴുമൊരു ചുരിക കരുതിക്കോളിൻ

    മറുപടിഇല്ലാതാക്കൂ
  7. കാലികവും അതോടൊപ്പം
    കഴിഞ്ഞും പോയകലങ്ങളെയും
    ഭാഷയെയും സംസ്കാരത്തിന്റെയും
    ഭമണാത്മകത നിറഞ്ഞു വഴിയോരുക്കുമി
    കവിത വളരെ ഇഷ്ടമായി സഖേ
    ഇനിയും എഴുതുക ,പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. നന്ദി, മൊഹിയുദ്ദീൻ, ജി. ആർ & മുഹമ്മദ് അഷ്‌റഫ്

    മറുപടിഇല്ലാതാക്കൂ
  9. അതുകൊണ്ടു പെങ്ങളേ

    ഒഴിഞ്ഞുമാറി നടന്നോളിൻ

    ഓതിരം കടകം പറഞ്ഞോളിൻ

    അരയിലെപ്പോഴുമൊരു ചുരിക കരുതിക്കോളിൻ.

    മറുപടിഇല്ലാതാക്കൂ
  10. ഹോ ഒഴിഞ്ഞു മാറി നടന്നാലും അരയിലെപ്പോഴുമൊരു ചുരികയും കരുതി നടക്കണ അവസ്ഥ ആയി ല്ലേ ..

    മറുപടിഇല്ലാതാക്കൂ
  11. സ്ത്രീകൾക്ക് അതെങ്കിലുമാവാം ..പശുക്കളെപ്പോലും വെറുതെ വിടുന്നില്ലല്ലോ കാമവെറിയന്മാർ..

    മറുപടിഇല്ലാതാക്കൂ
  12. ഇനിയും എഴുതൂ ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  13. അനാദികാലം മുതലേ ചിത്തം സംസ്കൃതമാണ്.

    പക്ഷെ മധുരം മണക്കുന്ന മക്ഷിയെപ്പോൽ

    ഒറ്റയ്ക്കിരുട്ടിൽ കണ്ടാൽ

    മണിപ്രവാളമേ മൂളൂ.

    ഇതെങ്ങിനെ മനസ്സിലായി .. ഞാന്‍ അതെ മൂളൂ എന്ന് ?

    വര്‍ത്തമാന യാഥാര്‍ത്ഥ്യം മറ മാറ്റി കാണിച്ചു ... ഈ കവിതയിലൂടെ

    മനോജേ .... ഒരു ഗമണ്ടന്‍ ആശംസ

    മറുപടിഇല്ലാതാക്കൂ
  14. അതുകൊണ്ടു പെങ്ങളേ

    ഒഴിഞ്ഞുമാറി നടന്നോളിൻ

    ഓതിരം കടകം പറഞ്ഞോളിൻ

    അരയിലെപ്പോഴുമൊരു ചുരിക കരുതിക്കോളിൻ.

    മറുപടിഇല്ലാതാക്കൂ
  15. "ഒരു മലയാളി പുരുഷ ലക്ഷണം" എന്നാക്കിയാല്‍ കൂടുതല്‍ ചേരും

    നന്നായി. മനോജ്‌

    മറുപടിഇല്ലാതാക്കൂ
  16. നന്നായി, ഒരു ഷോക്ക് ട്രീറ്റ്മെന്റ് പോലെ! ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  17. പെണ്ണിനെ പിഴപ്പിക്കുന്നവനും..
    പെന്നിനായ്‌ പേനയെടുക്കുന്നവനും...

    നന്നായിരിക്കുന്നു കൂടപ്പിറപ്പേ....

    മറുപടിഇല്ലാതാക്കൂ
  18. മക്ഷി എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം മനോജ്‌?
    കവിതയൊക്കെ കൊള്ളാം . പുരുഷന്‍ ആണ് താനും എന്ന് മറക്കേണ്ട... :)

    മറുപടിഇല്ലാതാക്കൂ
  19. ഓ രക്ഷപ്പെട്ടു..
    ഇത് ഞാനല്ല
    അല്ലേയല്ല...!!

    മറുപടിഇല്ലാതാക്കൂ
  20. ഹൌ...നല്ല ചെത്തവും ചൂരും....മർമ്മം നോക്കിയുള്ള അടി...ഇഷ്ട്ടായി..

    മറുപടിഇല്ലാതാക്കൂ
  21. ////അതുകൊണ്ടു പെങ്ങളേ
    ഒഴിഞ്ഞുമാറി നടന്നോളിൻ
    ഓതിരം കടകം പറഞ്ഞോളിൻ
    അരയിലെപ്പോഴുമൊരു ചുരിക കരുതിക്കോളിൻ.////

    ഉപദേശത്തിലുമുണ്ട് ഒരു പുരുഷ ലക്ഷണം..

    മറുപടിഇല്ലാതാക്കൂ
  22. കൊള്ളാം ,
    ചാമിയോളം വരില്ല;

    എങ്കിലും അറുത്തെറിഞ്ഞാൽ

    മുളച്ചുപൊന്തുംശിരസ്സുമായ്

    ഒരു കുഞ്ഞുദശമുഖച്ചാമി ഉള്ളിലുറങ്ങിക്കിടപ്പുണ്ട്.


    സത്യം.... !

    മറുപടിഇല്ലാതാക്കൂ
  23. 'പാശ്ചാ‍ത്യകേളീസൌകുമാര്യങ്ങളിലേക്കാണ്
    ദേഹമോഹപ്രയാണം
    പക്ഷെ കുറ്റിയിൽ കെട്ടിയ നായയെപ്പോൽ
    മനുസ്മൃതിയ്ക്കു ചുറ്റുമാണു മസ്തിഷ്കഭ്രമണം'

    കൊള്ളാം,നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  24. ആരും അറിയാതിരുന്നെങ്കില്‍ ..ഗോവിന്ദച്ചാമിമാര്‍ പെറ്റ് പെരുകിയേനെ...

    മറുപടിഇല്ലാതാക്കൂ