വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

അസംവാദം

അസംവാദം

ഒന്നാമൻ ‘അ’ എന്നാണ് പറഞ്ഞത്.

രണ്ടാമൻ സമ്മതിച്ചില്ല: ‘ആ’.

മൂന്നാമൾ പറഞ്ഞു : ‘ ‘ഇ’ ആണ് ശരി’ !

നാലാമൻ ‘ഈ’.

അഞ്ചാമൾ..

ആറാമൻ.....

വീണ്ടും ഊഴമെത്തിയപ്പോൾ

ഒന്നാമൻ ‘അ’ എന്ന കുറ്റിയിൽ തന്നെ കറങ്ങി.

അനന്തരം ഉച്ചയായി, വിശപ്പായി.

കുത്തരിച്ചോറ്

എട്ടുക്കൂട്ടം

പപ്പടം

പഴം

പായസം.

തർക്കികൾ ഒന്നടങ്കം

‘ഒ’ എന്ന് ഉരുളകൾ വായിലേക്കിട്ടു.

തർക്കം മടുത്തപ്പോൾ

‘ഓഓ’ എന്ന് കോട്ടുവായിട്ടു.

‘ങുർ‌‌ർ’ എന്ന് കിടന്നപായിൽ കൂർക്കം വലിച്ചു.

വെളുത്തപ്പോൾ

മുള്ളി,

കാട്ടമിട്ടു.

സംശയം തീർന്നു-

ഒക്കെയുമിപ്പോഴും മൃഗങ്ങൾ തന്നെ !

15 അഭിപ്രായങ്ങൾ:

  1. ഒരു ചര്‍ച്ചയില്‍ അടുത്ത ചര്‍ച്ചയുടെ തീയതി മാത്രം തീരുമാനം
    ആകുന്നതു പോലെ...

    കമന്റില്‍ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കാമോ?

    മറുപടിഇല്ലാതാക്കൂ
  2. "ഒക്കെയുമിപ്പോഴും മൃഗങ്ങൾ തന്നെ !"
    - ആ കണ്ടുപിടിത്തം എനിക്കിഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  3. വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയിട്ടുണ്ട്.
    അഭിപ്രായത്തിനു നന്ദി, ഞാൻ & സോണി

    മറുപടിഇല്ലാതാക്കൂ
  4. "ചിന്തകള്‍ തര്‍ക്കിക്കാന്‍ വേണ്ടി മാത്രമെന്ന്" അഭിപ്രായപ്പെടുന്ന ഒരു കൂട്ടത്തെ ഞാനെവിടെയോ വായിച്ചിരിക്കുന്നു. 'ചിന്തകര്‍ക്ക്' പ്രായോഗിക തലത്തില്‍ ഒന്നും ചെയ്യാനില്ലത്രേ..!! എന്തോ, എനിക്കറിയില്ല. ചൈനയിലുള്ള ഒരു മത വിഭാഗമാണെന്ന് തോന്നുന്നു. ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ഇത് വായിക്കുമ്പോള്‍ എനിക്കാദ്യമോര്‍മ്മയില്‍ വന്നത് അതാണ്‌. എന്തായാലും, ഇത്തരം നിര്‍ബന്ധബുദ്ധികളെ ശരിക്കും പരിഹസിക്കുന്നുണ്ട് ഈ കൊച്ചു വരികള്‍.. ആശംസകള്‍.
    ഇങ്ങോട്ട് വഴി കാണിച്ച സോണിക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. വളരെ ലളിതമായാണ്‍ ഗ്രഹിയ്ക്കാന്‍ തുനിഞ്ഞത്..
    നാമൂസ്സിന്‍റെ അഭിപ്രായം കണ്ടപ്പൊ എന്താന്ന് ഒരു പിടീം കിട്ടാത്ത പോലെ...
    ന്തായാലും ഹൃദയം നീറഞ്ഞ ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാട്ടോ. കൊള്ളിക്കുന്ന എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  7. നന്ദി, അഭിപ്രായമറിയിച്ച എല്ലാവർക്കും.

    മറുപടിഇല്ലാതാക്കൂ
  8. ഒരു അയ്യപ്പപ്പണിക്കര്‍ സ്റ്റൈല്‍..... നന്നായി....

    മറുപടിഇല്ലാതാക്കൂ
  9. താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് ..
    സത്യം സുഹൃത്തേ
    ഒക്കെയുമിപ്പോഴും മൃഗങ്ങൾ തന്നെ !

    മറുപടിഇല്ലാതാക്കൂ
  10. 'അസംവാദ'ത്തിൽ നിന്നു സംവാദത്തിലേക്കുള്ള ദൂരം ചെറുതല്ലെന്നു കാണിച്ചു, സരസമായി...

    മറുപടിഇല്ലാതാക്കൂ
  11. ഇതല്ലേ ഫേസ്ബുക്ക് സംവാദങ്ങള്‍! ഇതിലും വൃത്തിയായി ഇതുവരെ ആരും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല.

    ഇഷ്ടമായി,

    മറുപടിഇല്ലാതാക്കൂ