വെറുമൊരു യാത്രാമൊഴി പോലുമോതാതെങ്ങു പോയവന്‍
നിന്‍ മനസ്സുഴറന്നതറിയുന്നു ഞാന്‍
വിദൂരമേതോ വിണ്‍വേശ്യയുടെ വലയില്‍, വാങ്ങ്മയങ്ങളില്‍ വീണുപോയതോ
യതോ വഴിയരികില്‍,കടവുകളില്‍, ദൂഷണമുള്‍പ്പുകഞ്ഞ്
അഗ്നിവിശുദ്ധി,അപമാനമേറ്റ നിന്‍ പുത്രി തന്‍
പുരുഷന്‍,'മര്യാദവാനെ'പ്പോലവനും
കല്പിക്കയാണോ ശുദ്ധി പരീക്ഷണം ?
കുളിരിന്‍ പുതപ്പുമായൊരു വിടന്‍,മൃതചിത്തന്‍
വിടാതെ വിഘ്നങ്ങളൊരുക്കിയിരുന്നല്ലോ
നിന്റെയും നൈര്‍മല്ല്യവീഥികളില്‍ !
അല്ലെങ്കിനെന്തിനാ പ്രണയശീതമാം ഛായയും
കൊണ്ടെങ്ങോ പറന്നു പോകുമവന്‍
എരിഞ്ഞിടുമാ സൂര്യാഗ്നികുണ്ഠസാമീപ്യം നിന്നെയും തനിച്ചാക്കി ?
കടലായ് കണ്ണുനീരെന്നിട്ടും ഭയപ്പെടുന്നില്ല നീ
നടന്നടുക്കുന്നതാ, തീഗോളമെരിയുന്നു.
ഉരുകിയപ്രത്യക്ഷമാകുന്നതാ വെണ്‍ചിലമ്പുകള്‍
കരിഞ്ഞുണങ്ങിയെരിയുന്നു ഹരിതാഭ
വറ്റാത്തയമ്മിഞ്ഞകള്‍ തേടി വലഞ്ഞു മരിക്കുന്നു പിഞ്ചുപൈതങ്ങള്‍
തളരുന്നില്ല നീയിനിയും അചഞ്ചലം , നിശ്ചയം,
നടന്നടുക്കുന്നതാ അഗ്നിസാമീപ്യം.
ഒടുവിലാദിനം,പറന്നടുക്കുന്നവന്‍, പശ്ചാതാപവിവശന്‍
തല്ലിക്കെടുത്തുന്നു തീക്കാറ്റുകള്‍,ധാര ചൊരിയുന്നു പൊള്‍വൃണങ്ങളില്‍
വിതുമ്പുന്നു നിന്‍ കാതില്‍,കേള്‍ക്കുന്നു ഞാനും
അരുതരുതോമലേ, എന്തവിവേകം !
ശരിയാണപരാധിയാണു ഞാന്‍, മാപ്പു നല്‍കുക.
ഏറെ നാളെനിക്കെന്തറിവീല
ഏറി വരുന്നൊരീ ക്ഷീണം,തളര്‍ച്ച.
എന്നോമലെയൊന്നുമ്മ വെക്കുവാന്‍ പോലും
ത്രാണിയില്ലെന്നു വരികിലെന്തിനീ ജീവിതം !
ഓടിയൊളിച്ചന്നു ദൂരെ കാറ്റിന്‍ചിറകില്‍
മറ്റൊന്നുമോര്‍ക്കാതെ, മാപ്പു നല്‍കുക !
അല്ലാതെ, വഴിയരികില്‍ വീണ്‍വാക്കുകളില്‍ വീണുകുരുങ്ങി
കൊടും കാടത്താമാവിശുദ്ധിപരീക്ഷണം
കല്പ്പിക്കാനവന്‍,മാനവരാജനെപ്പോല്‍
വെറും ദ്വിജഭക്തനാം വിഡ്ഡിയോ ഞാന്‍ !
ഇനിയും നിന്നാത്മത്യാഗം കാണുവാന്‍ വയ്യ,
അവസാന ശക്തിയും സംഭരിച്ചെത്തി ഞാന്‍
ഓര്‍ക്കുക,യൊരുപക്ഷേ,യിതെന്നന്ത്യ ചുംബനം !
ഇനിയുമൊന്നറിക നീ,ഈ വിണ്‍ഗംഗയിലെന്നുമെന്നും
നീ മാത്രമെന്‍ വിശ്വപ്രണയി,പ്രാണചൈതന്യം !
നീറുമഗ്നിയണഞ്ഞു,പുനസമാഗമം, കുളിര്‍വര്‍ഷപുളകം.
എങ്കിലുമാപരിതാപം പോല്‍
തളര്‍ന്നവന്‍ മാഞ്ഞുപോകുന്നു പിന്നെയും മെല്ലെ മെല്ലെ .
തളരുന്നില്ല നീ, എല്ലാമറിഞ്ഞൊരു പ്രേയസ്സിയെപ്പോല്‍
തുടരുന്നു കൊടും തപസ്സാസൂര്യസന്നിധിയില്‍
സ്വയമുരുകിയമരുന്നുവെങ്കിലും സ്നേഹപുരസ്സരം
പകരുന്നുയാവി യവന്റെ നഭോസ്സിരകളില്‍
ഉണരുമവന്‍, വീര്യം വീണ്ടെടുത്തു വലിച്ചു കെട്ടുമാ
കറുത്ത യാഗാശ്വങ്ങളെ ; രഥം പൂട്ടും ; വീണ്ടും
പറന്നെത്തി വര്‍ഷിക്കുമാ മഹാപ്രണയമനന്തരം,
അറിയുന്നു നീ, അറിയുന്നു ഞാനും.
നിത്യപ്രണയിനീ, ദേവീ,നിത്യകാമിനി
ഇനിയുമനസ്യൂതം പകരുക,ആവിയവന്റെ
തളര്‍ന്ന നഭോസിരകളില്‍
ഇനി നിന്‍ ശ്വാസ ചലനങ്ങളെന്‍
തനു തീപ്പിടിപ്പിയ്ക്കും ചുടുകാറ്റുകളെങ്കിലും !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ