തിങ്കളാഴ്‌ച, നവംബർ 19, 2012

പ്രതികരിക്കുക !

 
 പ്രതികരിക്കുക !


അയലക്കത്തെ വീട്ടിലെ അപ്പൂപ്പൻ‌ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.
സ്വന്തം അപ്പൂപ്പന്റെ കുഴിമാടത്തിനരികെ നിന്ന്
ആവോളം കണ്ണീരൊഴുക്കിയിട്ടേ
അങ്ങോട്ടു പോകാവൂ.


അയലത്തെ വീട്ടിലെ അമ്മുമ്മ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.

സ്വന്തം അമ്മൂമ്മയുടെ കാല് തിരുമ്മി തിരുമ്മി
ഉറക്കി കിടത്തിയിട്ടേ
അങ്ങോട്ടു പോകാവൂ.


അയലത്തെ വീട്ടിലെ ചെറുപ്പക്കാരൻ
മരിച്ചാൽ ഉടനെ അങ്ങോട്ടോടരുത്.

എന്നോ മരിച്ചു പോകാവുന്ന നിങ്ങളെയോർത്ത്
നെഞ്ചത്തടിച്ച് നിലവിളിച്ച്, 

 പിന്നെ പുരോഹിതനെ വിളിച്ച് 
തിലോദകം ചാർത്തി
മരിച്ച മനസ്സോടെ വേണം
  അങ്ങോട്ടു പോകാൻ.

45 അഭിപ്രായങ്ങൾ:

  1. ഹ്ഹ്ഹ്.... ആക്ഷേപം ...ഹാസ്യം ...മിക്സ് ..കൊള്ളാം ...പക്ഷെ കൊള്ളിക്കരുത് :).

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെയൊക്കെ ഏതെങ്കിലും വിവരദോഷി പറഞ്ഞെന്ന് കരുതി, ചുമ്മാ കേറി കവിതയൊക്കെ എഴുതികളയാന്‍ പാടുണ്ടോ മനോജേ

    മറുപടിഇല്ലാതാക്കൂ
  3. ഇന്നു ഞാന്‍ നാളെ നീ! അപ്പോള്‍ മറ്റെന്നാളോ?

    മറുപടിഇല്ലാതാക്കൂ
  4. അയല്‍പക്കത്തെ ഒരു കൊച്ചു കുട്ടി മരിച്ചാല്‍, സ്വന്തം കുഞ്ഞിനേം കൂടി കൊന്നിട്റ്റ് വേണം അങ്ങോട്ട്‌ പോകാന്‍... എന്റീശ്വരാ... കവിതകള്‍ പോണ പോക്കെ...

    മറുപടിഇല്ലാതാക്കൂ
  5. ദൈവമേ കവിത.. അടിയനെ ആര് ലച്ചിപ്പോം ?? കാര്യം പക്ഷെ മുനയുള്ള ഹാസ്യായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  6. കാര്യം മനസിലായി ..!

    ഒന്നിനൊന്നു പറയുന്ന, ഒന്നിനൊന്നു വെച്ച് സമാധാനം ഉന്നയിക്കുന്ന, ഒന്നിനെ മറൊന്നുമായി സദൃശ്യപെടുതുന്ന വിടുവായത്തിനെതിരെ, ചില പോസ്റ്റുകളൊക്കെ ഇതിനു പ്രചോദനമായല്ലേ. എന്റെ ഊഹം ശരിയാണെങ്കില് ..

    എന്തായാലും കൊള്ളാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രചോദനമല്ല റൈനി..ചിലപ്പോൾ പ്രകോപനമാണ്..

      ഇല്ലാതാക്കൂ
  7. ഇല്ല ഞാന്‍ മരിക്കുന്നത് കാണാന്‍
    ഞാന്‍ ഉണ്ടാവില്ല
    എന്‍റെ ശവം മൂടാനും ഞാന്‍ ഉണ്ടാവില്ല
    അതിനു മുന്നേ ഞാന്‍ മരിച്ചിരിക്കും

    മറുപടിഇല്ലാതാക്കൂ
  8. അയലത്തെ വിദ്ധിമാന്‍ പോസ്ടിട്ടാല്‍ ഉടനെ അവിടെപ്പോയി കമന്റിടരുത്! സ്വന്തം ബ്ലോഗില്‍ കമന്റ് വീണോ ന്നു നോക്കീട്ടെ അങ്ങോട്ട്‌ പോകാവു...:P :D

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപ്പൊ കാര്യങ്ങളൊക്കെ പഠിച്ചു അല്ലെ ?

      ഇല്ലാതാക്കൂ
  9. ആഹാ...അത്രക്കായോ...?എന്നാല്‍ ഞാനും എഴുതും കവിത.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിതയല്ല റോസിലി ചേച്ചീ..'ഗവിത'

      ഇതൊക്കെയാണ് ഗവിത എന്നു ഞാൻ നിർവചിക്കുകയും ചെയ്യും..

      ചുമ്മാ എഴുതെന്നെ.. :)

      ഇല്ലാതാക്കൂ
  10. മറുപടികൾ
    1. ഗാസയിലെ അക്രമണത്തിനെ പ്രതിഷേധിക്കണമെങ്കിൽ അതിനു മുമ്പ് ഇന്ത്യയിലെ കാശ്മീരി പണ്ഡിറ്റുകളുടെയും ആസാമികളുടെയും നേരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിഷേധിക്കണമത്രെ

      ഇല്ലാതാക്കൂ
    2. മറുപടി അര്‍ഹിക്കാത്തത് അതുപോലെ വിട്ടുകളയുന്നതാണ് നല്ലതെന്നു തോന്നുന്നു.

      ഇല്ലാതാക്കൂ
  11. മര്‍മ്മം തുളക്കുന്ന ആക്ഷേപ ഹാസ്യം... പ്രതികരണം അര്‍ഹിക്കുന്ന വിഷയം തന്നെ... ആശംസകള്‍ മനോജേട്ടാ

    മറുപടിഇല്ലാതാക്കൂ
  12. എനിക്ക് ഇതിലെ ആക്ഷേപം മനസ്സിലായില്ല... കാരണം എനിക്ക് വിവരം ഇല്ല...എന്നാലും എന്റെ മരണം ഞാന്‍ കാണില്ല...

    മറുപടിഇല്ലാതാക്കൂ
  13. സ്വന്തം വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും ഇല്ലാത്ത ഒരവസരത്തില്‍ എന്ത് ചെയ്യും മനോജേ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തായാലും അവരെയോർത്ത് വാവിട്ടു നിലവിളിക്കണം..അത് നിർബന്ധം..എന്നിട്ടേ മരണവീട്ടിലേക്ക് പോകാവൂ.. :)

      ഇല്ലാതാക്കൂ
  14. ഗാസയിലെ അക്രമണത്തിനെ പ്രതിഷേധിക്കണമെങ്കിൽ അതിനു മുമ്പ് ഇന്ത്യയിലെ കാശ്മീരി പണ്ഡിറ്റുകളുടെയും ആസാമികളുടെയും നേരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിഷേധിക്കണമത്രെ....

    അപ്പൊ അതാണ് കാര്യം.....
    ഗവിതയോ കവിതയോ - എനിക്കറിയില്ല. പക്ഷേ ആക്ഷേപഹാസ്യത്തിന് നല്ല മുനയുണ്ട്.......

    മറുപടിഇല്ലാതാക്കൂ
  15. haha ഓരോരോ ചിന്ത പോണ പോക്കെ !!!!

    മറുപടിഇല്ലാതാക്കൂ
  16. പ്രതികരിക്കുക.....എന്നാലും ...

    മറുപടിഇല്ലാതാക്കൂ
  17. അയലോക്കത്തൊരു കല്യാണം...

    ഞാനിപ്പോ എന്തു ചെയ്യൂന്റീശ്വരാ..!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്തായാലും അനു ചേച്ചിയോട് ചോദിച്ചിട്ട് തീരുമാനമെടുത്താ മതി അജിത്തേട്ടാ..

      ഇല്ലാതാക്കൂ
  18. അയല്‍പക്കത്തെ കോഴിക്ക് മുല വന്നാല്‍ എന്ത് ചെയ്യണം ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മടെ കോഴിക്ക് സിലിക്കോൺ പാഡെങ്കിലും പിടിപ്പിക്കണം..

      ഇല്ലാതാക്കൂ
    2. സ്വന്തം കോഴിക്ക് ഒരു നിപ്പിള്‍ ബോട്ടില്‍ വാങ്ങിക്കൊടുത്തതിനു ശേഷം മാത്രം കാണാന്‍ പോകുക.... :-)

      ഇല്ലാതാക്കൂ
  19. നല്ല മൂർച്ചയുണ്ട്. ആദ്യഭാഗത്തു നിന്നും തന്നെ കാര്യം സുതരാം വ്യക്തം. 
    വലിയ കാര്യങ്ങൽ ചെറിയ വക്കുകളിലൊതുക്കുന്ന ഇത്തരം സൃഷ്ടികളാണ് നമുക്കാവശ്യം.

    മറുപടിഇല്ലാതാക്കൂ
  20. കൊള്ളാം. ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ.....

    മറുപടിഇല്ലാതാക്കൂ
  21. ഗവിത കുറിക്കുകൊള്ളണം ഇതുപോലെതന്നെ...പറയേണ്ട സംഗതിയൊക്കെ ഒതുക്കിതന്നെ പറഞ്ഞില്ലേ.ആശാനെ ഇഷ്ട്ടായി ഈ സംരംഭം.

    മറുപടിഇല്ലാതാക്കൂ
  22. ആദ്യം നീ നന്നാകൂ എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കൽ എന്ന് ചുരുക്കം.

    ആദ്യം ആസാമും കാശ്മീരും പിന്നെ പലസ്തീൻ... :) ഇത് ഇടത് പക്ഷത്തോട് ചിലർ പറയുന്നതല്ലേ?

    മറുപടിഇല്ലാതാക്കൂ
  23. ശരിക്കും നല്ല ഉപദേശം ആണ് നല്‍കിയത്‌. ഇപ്പോഴാത്തെ തലമുറയ്ക്ക് ഇതല്ല ഇതിലപ്പുറവും വേണം എന്ന ആശയക്കരനാണ് ഞാന്‍

    മറുപടിഇല്ലാതാക്കൂ
  24. പ്രതികരണ ശേഷി എവിടെയോ കൈമോശം വന്നതിനാല്‍ ഒന്നും പറയാതെ പോകുന്നു...

    മറുപടിഇല്ലാതാക്കൂ
  25. പ്രതികരിച്ചു പ്രതികരിച്ചു . :)

    മറുപടിഇല്ലാതാക്കൂ
  26. അതിന് നമുക്കിപ്പോൾ ദു:ഖം പങ്കിടുവാൻ അയലക്കമൊന്നുമില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  27. വാക്കുകള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല...

    മറുപടിഇല്ലാതാക്കൂ