ബുധനാഴ്‌ച, ഏപ്രിൽ 18, 2012

കൗൺസിലിങ്ങ്


കൗൺസിലിങ്ങ്


ചോര വിയർപ്പായതാണ് നാലു നാഴി ഭൂമി.

നാലു കാലുയർത്തിയപ്പോൾ

കാറ്റു കയറിയ കീശ.

മണ്ണ്, മണൽ, കമ്പി, സിമന്റ്

വായ്പയ്ക്കു വകുപ്പില്ലത്രെ.

ഉണ്ടാകും, വേണ്ടപോലെ കണ്ടാൽ.

കീഴടങ്ങിയില്ല.

 നീലപ്ലാസിക് വിരിപ്പിനു കീഴിൽ

ജീവിതം തുടർന്നു.

നടപ്പു തുടർന്നപ്പോൾ കിതപ്പ്.

സ്വപ്നങ്ങൾ തകർന്നടിഞ്ഞ്

ഹൃദയധമനികൾ വഴിയടഞ്ഞത്രെ.

വിദഗ്‌ദ്ധൻ വഴി തുറക്കും,.

വേണ്ട പോലെ കണ്ടാൽ.

വേണ്ട, കീഴടങ്ങാം.

കണ്ണീരിൽ കത്തെഴുതി.

തലയുയർത്തിയപ്പോൾ

പണ്ടെന്നോ കോറിയിട്ട ഒരു നമ്പർ !

തൊണ്ടയിലെത്തിയ വിഷം തുപ്പിതെറിച്ചു.

വിളിച്ച് പൊട്ടിക്കരഞ്ഞു.

ശ്രവ്യസാന്ത്വനത്തിനു പുറമെ,

മണിക്കൂർ തികഞ്ഞില്ല,

ഉമ്മറത്ത്

കണ്ണുകളിൽ മനുഷ്യത്വം ഉരുകിയൊലിച്ച്

ഒരു ഹൃദയാലു !

‘എല്ലാത്തിനും വഴിയുണ്ട്’

ദേവദൂതൻ കൈ പിടിച്ചപ്പോൾ

കണ്ണീരണകൾ തകർന്നു.

നന്നായ് കേട്ടും പതിയെ പറഞ്ഞും

ഒപ്പമിരുന്നു സ്നേഹദൂതൻ.

പെയ്തൊഴിഞ്ഞ ആകാശത്തിനു കീഴെ

പ്രതീക്ഷയുടെ പുൽനാമ്പുകൾ പൊടിഞ്ഞു.

പക്ഷെ ഹൃദയാലു തലചൊറിയുന്നു :

‘ഓട്ടോ വിളിച്ചാണു വന്നത്..’

കീശയിൽ തപ്പി.

ഭാഗ്യം !

ഏതാനും നോട്ടുകളുണ്ട്.

ദേവദൂതൻ വീണ്ടും തല ചൊറിയുന്നു;

‘ലീവെടുത്താണ് വന്നത്’

മേശയിൽ തപ്പി

ഭാഗ്യം !

ഏതാനും നോട്ടുകളുണ്ട്.

കാരുണ്യദൂതൻ തിരികെ പോയപ്പോൾ

ഭ്രാന്തോടെ തപ്പി തിരഞ്ഞു.

ഒരു നൂലാണ് കിട്ടിയത്.

മതിയായിരുന്നു !

ഓലത്തുമ്പിൽ കുരുക്കിട്ട്

കെട്ടി ഞാന്നു ചത്തു !!


*********

കൗൺസിലിങ്ങിന് വരുന്നവരും കൈകൂലി ആവശ്യപ്പെടാറുണ്ട് എന്ന കേട്ടുകേൾവിയിലെ ഷോക്കിൽ പിറന്നത്..അതുകൊണ്ടു തന്നെ യഥാർത്ഥ സ്നേഹദൂതരെ ഉദ്ദേശിച്ചല്ല. അവരുടെ ചെരുപ്പിൽ പിടിക്കാനുള്ള യോഗ്യതയുമില്ല..

23 അഭിപ്രായങ്ങൾ:

  1. ഇലനക്കിനായുടെ കിറിനക്കിനായെന്ന് കേട്ടിട്ടുണ്ട്. ഇത് അതുപോലെ. ശരിയാണ്, രക്ഷാദൂതന്മാരായി വരുന്നവരെയാ ഇപ്പോള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടത്, എല്ലാ കാര്യത്തിലും.

    കീഴങ്ങിയില്ല - ഒരു 'ട' ഇടയില്‍ മിസ്സായി.
    വിദഗ്ദൻ - വിദഗ്ദ്ധന്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
    2. നന്ദി, അരൂപൻ

      തെറ്റുകൾ തിരുത്തിയിട്ടുണ്ട്

      ഇല്ലാതാക്കൂ
  2. ക്ലിപ്തമായ ഫീസ് വച്ച് കൌണ്‍സലിംഗ് ചെയ്യുന്നവരുണ്ട്. കൈക്കൂലി കൌണ്‍സലിംഗുമുണ്ടോ...? (ഇവിടെ ഒന്നും വെറുതെ കിട്ടുന്നില്ല. ഉള്ള സബ് സിഡികള്‍ പോലും നിര്‍ത്തണമെന്ന് വേള്‍ഡ് ബാങ്ക്)

    മറുപടിഇല്ലാതാക്കൂ
  3. എന്തിനിനി അവിടെ മാത്രം ഇല്ലാതിരിക്കണം....

    മറുപടിഇല്ലാതാക്കൂ
  4. ദേവ ദൂദനെ പറഞ്ഞിട്ടും കാര്യമില്ലെന്നേ പഴയ കാലമല്ല അവിടേം കാണും അധിക ചെലവുകള് ...ദേവലോകത്ത്‌ ഇനിയും ശമ്പള പരിഷ്കരണ മൊന്നും വന്നില്ലെന്നാ കേട്ടത് ........... ;))
    നന്നായെഴുതീട്ടോ ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  5. നല്ല വരികള്‍! ചിന്തകള്‍. മനോജ്‌,

    ഇതുപോലെ വരുന്നവനോക്കെ വേണ്ടിയുള്ളതാ ചായയും വിമ്മും.

    മറുപടിഇല്ലാതാക്കൂ
  6. കുറിക്ക് കൊള്ളുന്ന ചിന്തകള്‍ സഖേ ..
    വായിച്ചു വരുംതൊറും ശക്തിയാര്‍ജിച്ച് വരുന്ന ആശയം ..
    ഇന്ന് .. ജീവിത വഴികളില്‍ മടക്കില്ലാതെ ഒന്നും നടക്കില്ല
    കീശയില്‍ കാശില്ലാത്തവന് ആത്മഹത്യപൊലും അന്യം നില്‍ക്കുന്നു ..
    ഒരു കൂരക്ക് സ്വപ്നം കാണുന്നതിന് പൊലും പാവപെട്ടവന്
    വിലക്കുള്ള കാലം തന്നെ ..
    ഹെല്പ്പ്ലൈനുകളിലേ നമ്പറുകളില്‍ വിളിച്ച്
    അന്നിന്റെ മരണത്തേ സ്വയം അകറ്റിയാലും
    പ്രശ്നങ്ങള്‍ അവശേഷിക്കുന്നു , അതിനു മാറ്റമില്ലാല്ലൊ !
    നാളേ നമ്മുടെ പടിപ്പുരയില്‍ പ്രശ്നങ്ങള്‍ എന്നത്തേയും പൊലെ
    വീണ്ടും ഉയര്‍ന്നെഴുന്നേല്‍ക്കും ..
    ഇവിടെ ആ കരങ്ങളും നമ്മുടെ കീശമേല്‍ തപ്പുന്നു ..
    ഉയര്‍ന്ന ചിന്തകള്‍ , സംഭവിക്കുന്നതും , സംഭവിച്ചതുമായ നേരുകള്‍ ..
    ഇഷ്ടമായീ .. വളരെ , മിത്രമേ ..

    മറുപടിഇല്ലാതാക്കൂ
  7. പണം, പണം...
    പണമില്ലാത്തവന്‍ പിണം...

    ഇന്ന് എവിടെയും ഇതൊക്കെത്തന്നെ.

    മറുപടിഇല്ലാതാക്കൂ
  8. ചോര വിയര്‍പ്പാക്കുന്നവന്‍റെ ദുരിതം ഹൃദയസ്പര്‍ശിയായി
    അവതരിപ്പിച്ചു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. കൈക്കൂലിയുടെ കാണാപ്പുറങ്ങള്‍, കൈക്കൂലി സര്‍വ്വ മയം... ലളിതമായ വരികള്‍ ചിന്തിപ്പിക്കുന്നു.... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. ഒരുവന്റെ നിസ്സഹായാവസ്ഥയിലും തലനീട്ടുന്ന മറ്റൊരുത്തന്റെ ദുര. ലളിതമെങ്കിലും ഹൃദയത്തെ തൊടുന്ന എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  11. എഴുതിയ ശൈലി ഇഷ്ടപ്പെട്ടു ഒരു വ്യത്യസ്തത അനുഭവപ്പെട്ട എഴുത്ത്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റാന്‍ കഴിയാത്ത ഈ ഉഗ്ര വിഷം സാധാരണക്കാരനെ വെട്ടിലാക്കുന്ന സ്ഥിതി വിശേഷം കണ്ടു തല കുനിച്ചിരിക്കാം നമുക്ക് ...

    കഥയും കവിതയും ഒരേ വിധം കൈകാര്യം ചെയ്യാന്‍ ഉള്ള ഈ കഴിവ് പ്രശംസനീയം

    മറുപടിഇല്ലാതാക്കൂ
  13. നാസര്‍ പറഞ്ഞതിലപ്പുറം എന്ത് പറയാന്‍..?

    മറുപടിഇല്ലാതാക്കൂ
  14. വ്യത്യസ്തമായി എഴുതി...
    കൈകൂലി.... അതല്ലേ എല്ലാം!!

    മറുപടിഇല്ലാതാക്കൂ
  15. നല്ല രചനകള്‍ ...........മുഘാ സ്തുതി കല്‍ ഒഴിവക്കട്ടെ എന്റെ ബ്ലോഗ്‌ വായിക്കുക
    http://cheathas4you-safalyam.blogspot.in/

    മറുപടിഇല്ലാതാക്കൂ
  16. ദുരയുടെ കാരുണ്യ ഹസ്തങ്ങള്‍ ,,ജീവിക്കാന്‍ എന്തെന്തു വഴികള്‍ ,,കണ്ണീരു കുടിക്കുന്ന ചെകുത്താന്‍റെ മുഖം മലഖയുടെത് പോലെയയിരിക്കുമോ ?

    മറുപടിഇല്ലാതാക്കൂ
  17. സമൂഹത്തിനു നേര്‍ക്ക് പിടിച്ച ദര്‍പ്പണം...

    ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  18. ശക്തമായ വരികള്‍ .കൌണ്‍സിലിംഗ് എന്നത് കൊണ്ട് നമ്മളില്‍ തന്നെ എല്ലാ മാനസിക പ്രശ്‌ നങ്ങള്‍ക്ക്
    പരിഹാരമുണ്ട് അത് കണ്ടെത്തി പ്രശ്ന പരിഹാരം ഉണ്ടാക്കുക മാത്രമാണ് കൌണ്‍സിലിംഗ് വഴി ചെയ്യുനത് എന്നാണു എനിക്ക്തോന്നുന്നത് .അതിനു കൈക്കൂലി എന്ന് കേട്ടപ്പോള്‍ അത്ഭുദപെട്ടുപോയ്‌
    മനസ്സിനെ അറിഞ്ഞെല്ലെന്കില്‍ പിന്നെ എന്ത് മനശാസ്ത്രജ്ഞന്‍ ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  19. ആദ്യമായാണ് ഇവിടെ..ഇഷ്ടമായി..വേറിട്ട ഒരു ശൈലിയില്‍ ഇന്നിന്‍റെ കറുത്ത മുഖത്തെ വരച്ചു കാട്ടിയിരിക്കുന്നു. ആശംസകള്‍..വീണ്ടും കാണാം.

    മറുപടിഇല്ലാതാക്കൂ