വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

കണ്ണാടി കാണ്മോളവും

കണ്ണാടി കാണ്മോളവും


വ്രണങ്ങളിൽ പുഴുവരിക്കുന്ന ഭ്രാന്തൻ

ആദിവാസിക്കുടികളിലെ പട്ടിണിക്കോലങ്ങൾ

ആകാശമുയരെ നാലു മതിലുകൾക്കുള്ളിൽ

കൊച്ചു വീടിന്റെ സങ്കടം.

ഇതൊക്കെയായിരുന്നു വേണ്ടിയിരുന്നത്.

കണ്ട് കണ്ണ് നിറയണം.

ഹൃദയം വിതുമ്പണം

ലിങ്ക് കൊടുക്കണം

മനസ്സ് പൊള്ളിപ്പിടഞ്ഞ്

കവിത പിറക്കണം.

അയക്കാനെടുത്ത കാശ്

വേണ്ടതെല്ലാം ചെയ്തു

എന്ന ആത്മനിർവൃതിയിൽ

കീശയിലേക്കു തന്നെ മടങ്ങണം.

പക്ഷെ ഇത്തവണ

വൻ‌ചതിയായിപ്പോയി.

പ്രവാസികൾക്ക് മഴക്കാഴ്ച്ച

വീണവന് കൈത്താങ്ങ്

മാനവസ്നേഹഗാഥകൾ

ആർക്കു വേണം ?

ലിങ്കൊടിഞ്ഞു പോയി.

കവിത വറ്റിപ്പോയി.

---------------------------------------

പണ്ട് ഒരു കണ്ണാടിക്കഷണം( ഏഷ്യാനെറ്റ് ) കണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ക്രൂരത

5 അഭിപ്രായങ്ങൾ:

 1. മാനവസ്നേഹഗാഥകള്‍

  ആര്‍ക്കു വേണം ?
  അതൊരു ചോദ്യമാണ് ....

  മറുപടിഇല്ലാതാക്കൂ
 2. എനിക്കൊന്നും മനസ്സിലായില്ല.

  മറുപടിഇല്ലാതാക്കൂ
 3. വായനക്കാരൻ തന്റേതായ രീതിയിൽ ഉൾക്കൊള്ളുന്നതാണ് എഴുത്തുകാരനു സൌകര്യം. ഞാനിവിടെ എന്താണുദ്ദേശിച്ചതെന്ന് പരസ്യമായി പറയുന്നത് ഉചിതമായി തോന്നുന്നില്ല.ഇ - മെയിൽ ഐഡി തന്നാൽ രഹസ്യമായി പറഞ്ഞു തരാം :)

  മറുപടിഇല്ലാതാക്കൂ
 4. എനിക്ക് രഹസ്യമായി പറഞ്ഞുതരൂ.
  pukayunnakolli@gmail.com

  മറുപടിഇല്ലാതാക്കൂ