തിങ്കളാഴ്‌ച, ജൂൺ 20, 2011

ആണത്തം

ആദ്യം താടിയും മീശയും വടിച്ചു.

ഏഴുദിവസം ഹോര്‍മോണ്‍ കുത്തിവെപ്പ്

മുടിയും മുലയും വളര്‍ന്നു.

മഷി നീട്ടി കണ്ണെഴുതി.

ശേഷം കവിതയെഴുതി അലസമായി വലിച്ചിട്ടു.

പ്രതീക്ഷിച്ച പോലെ

ഗുരുകാരണവന്മാരുടെ അനുഗ്രഹസ്പര്‍ശം

അഭിനന്ദികളുടെ ലാലാപ്രവാഹം

ഇപ്പോഴും അങ്ങിനെ തന്നെ..

പക്ഷെ രണ്ടു ദിവസമായി

ഒരു താടിക്കാരന്‍ രാവണന്‍ ചുറ്റി നടക്കുന്നു.

'എടാ...ഇതു നീയായിരുന്നോ !'

താടിക്കു പിന്നിലെ പെണ്‍രൂപം തിരിച്ചറിഞ്ഞു.

പഴയ ബ്ലോഗി സുഹൃത്ത്.

'ഇപ്പോള്‍ ഇതാണു രൂപം'

അവള്‍ താടി തടവി ചിരിച്ചു.

മൂലയില്‍ ആരും കാണാതെ അന്ത്യശ്വാസം വലിക്കുന്ന

തന്റെ  കവിതയുടെ നിറുകയില്‍ തലോടി അവള്‍ വീണ്ടും ചിരിച്ചു:

' പക്ഷെ ഈ ചാവിന്

ഒരാണത്തമുണ്ട് !'



16 അഭിപ്രായങ്ങൾ:

  1. ഹ... ഹ... നല്ല സുന്ദരന്‍ കൊട്ട്. എനിക്കിഷ്ടമായി.
    (Please remove word verification for comments)

    മറുപടിഇല്ലാതാക്കൂ
  2. അപ്പൊ ലേലം ഉറപ്പിച്ച്. എനിക്കും ഷ്ടായി - മൂന്ന് തരം
    രൂപം മാറിയ കോലങ്ങളെ കണ്ടുതുടങ്ങിയതാവാം ഇഷ്ടപെടാന്‍ കാരണം ;)

    മറുപടിഇല്ലാതാക്കൂ
  3. ഇത് പറ്റില്ല ചീറ്റിംഗ് ചീറ്റിംഗ്... :)

    മറുപടിഇല്ലാതാക്കൂ
  4. ലാലാ പ്രവാഹം തുടങ്ങിയല്ലേ ?പ്രതിഷേധത്തിന്റെ കാവ്യ ഭാഷ ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  5. നന്ദി, ലുട്ടുമോൻ & സിയാഫ്

    മറുപടിഇല്ലാതാക്കൂ
  6. kottunnenkil ingine venam....Sonikkithu thanne kittanam.....

    മറുപടിഇല്ലാതാക്കൂ
  7. ഡോണ്ടു ഡോണ്ടു..സോണി - വിഡ്ഡി ഭായ് - ഭായ്

    മറുപടിഇല്ലാതാക്കൂ
  8. ആകെ മൊത്തം അനോണികളെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാന്‍ വയ്യ.
    ഉള്ളുതുറന്നോന്നു കുറിക്കാന്‍ വയ്യ.
    നിങ്ങള്‍ വച്ച് നീട്ടിയ ബുജി പരിവേഷം അണിഞ്ഞു ഞാന്‍ എന്‍റെ ആണത്തം കളഞ്ഞുകുളിച്ചു.
    ചിലത് കാണുബോള്‍ പച്ചത്തെരിയാണ് നാവില്‍. വിരലിലെത്തുമ്പോള്‍ അത് പഞ്ചാരയാകും.

    വിഡ്ഢിമാന്‍ ഇതിലെതില്‍ വരുമോ ആവോ.......:) ആണോ? പെണ്ണോ?

    മറുപടിഇല്ലാതാക്കൂ
  9. സമാകാലീന ഫേസ്ബുക്ക്/ ബ്ലോഗ്‌ സാഹിത്യത്തിന്റെ നേരായ അവസ്ഥ

    മറുപടിഇല്ലാതാക്കൂ
  10. അത് യേത് ഹോര്‍മോണ്‍¿

    മറുപടിഇല്ലാതാക്കൂ