ബുധനാഴ്‌ച, ജനുവരി 13, 2010

വെളിച്ചമില്ലാത്ത പ്രണയം

വെളിച്ചമില്ലാത്ത പ്രണയം

അയാളുടെ കടയില്‍ പ്രണയികള്‍ക്കു വേണ്ടതെല്ലാമുണ്ടായിരുന്നു -
തേനില്‍ മുക്കിയെഴുതിയ പ്രണയ വചനങ്ങള്‍,
ആശംസാപത്രികകള്‍, ഗര്‍ഭനിരോധന സാമഗ്രികള്‍.. എല്ലാം.
എന്നിട്ടും ഒരീച്ച പോലും അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല.
ഒടുവില്‍ അയാള്‍ക്കൊരു ബുദ്ധി തോന്നി :
ഒരു പലക കഷണത്തില്‍ ചോക്കുകൊണ്ടിങ്ങനെ എഴുതി വെച്ചു -
'ഇവിടെ പ്രണയികള്‍ക്കായൊരു മുറിയുണ്ട് : പക്ഷെ വെളിച്ചമില്ല ! '
പിറ്റേന്നു മുതല്‍,
കടയ്ക്കു മുന്‍പിലെ തിരക്കു നിയന്ത്രിക്കാന്‍
രണ്ടു പോലീസുകാര്‍ക്കു കൈകൂലി
കൊടുക്കേണ്ടി വന്നു അയാള്‍ക്ക്.

4 അഭിപ്രായങ്ങൾ:

 1. കൊള്ളാം മാഷേ,

  ഈ ബ്ലൊഗിലും നോക്കുമല്ലോ..
  ജോയിന്‍ ചെയ്യുമല്ലോ..!!
  പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

  http://tomskonumadam.blogspot.com/

  മറുപടിഇല്ലാതാക്കൂ
 2. അടള്‍ട്സ് ഒണ്‍ലി ബോര്‍ഡ്‌ വെച്ചിട്ടും രക്ഷയില്ല എന്ന് കണ്ടാല്‍ പിന്നെ എന്ത് ?ഏതായാലും ..അല്ലെങ്കില്‍ വേണ്ടാ

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2/18/2012 8:50 AM

  what's the malayalam word for bull shit...

  മറുപടിഇല്ലാതാക്കൂ
 4. ഈ ബ്ലോഗിന്റെ ഫ്യൂസ് ഊരി......
  ചുമ്മാതല്ല എന്നെപ്പോലെ പ്രണയപാരവശ്യര്‍ ഇതിനുള്ളില്‍ കടന്നത്.

  മറുപടിഇല്ലാതാക്കൂ